പ്രതിഷേധം; മങ്കടയില്‍ പരിരക്ഷ യോഗം ബഹളത്തില്‍ മുങ്ങി
മങ്കട: മങ്കടയില്‍ പരിരക്ഷ സ്വാഗത സംഘം യോഗം ബഹളത്തില്‍ മുങ്ങി. സാമ്പത്തിക ക്രമക്കേട് ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് യോഗം സംഘര്‍ഷത്തിലായത്. രോഗി ബന്ധുമിത്ര സംഗമം അലങ്കോലപ്പെടുത്താന്‍ ശ്രമം നടത്തിയതായി മങ്കട പഞ്ചായത്ത് ഭരണ സമിതി നേതൃത്വം ആരോപിച്ചു. യോഗത്തില്‍ കണക്കുകള്‍ ഫിനാന്‍സ് ചെയര്‍മാന്‍ മാമ്പറ്റ ഉണ്ണി അവതരിപ്പിച്ചു. അതേ സമയം കണക്കുകള്‍ പൂര്‍ണമാകാത്തതിനും ക്രമക്കേടിനുമെതിരെ സ്വാഗത സംഘം യോഗത്തില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തി. കണക്കു പ്രകാരം അന്‍പതിനായിരത്തില്‍ താഴെ മാത്രം ചെലവു വരുന്ന പരിപാടിക്ക് 116268 രൂപ ചെലവഴിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനിടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കണമെന്നു യു.ഡി.എഫ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പരിരക്ഷ പരിപാടിയുടെ കണക്കുകള്‍ പഞ്ചായത്ത് സെക്രട്ടറിയുടെയോ, നിര്‍വഹണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ ഓഫിസറുടെ പക്കലോ ലഭ്യമല്ല. പണപ്പിരിവിനായി ഔദ്യോഗിക വാഹനം ഉപയോഗിച്ചതായും ആരോപണമുണ്ട്. അതേ സമയംപരിരക്ഷയുടെ നടത്തിപ്പില്‍ മിച്ചം വന്ന ഒന്നര രക്ഷത്തോളം രൂപ പരിരക്ഷ രോഗികളുടെ ക്ഷേമങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് എം.കെ രമണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."