HOME
DETAILS
MAL
റോഡുകളുടെ നവീകരണം; രണ്ടുകോടി രൂപ അനുവദിച്ചു
backup
October 30 2017 | 19:10 PM
പെരിന്തല്‍മണ്ണ: മണ്ഡലത്തില്‍ ഏലംകുളം പഞ്ചായത്തിലെ നെല്ലിയാംകുന്ന് കോളനിയെയും മേലാറ്റൂര്‍ പഞ്ചായത്തിലെ പൂളക്കുഴി കോളനിയെയും അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച് ഉത്തരവിറങ്ങിയതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഓരോ കോളനിയിലും ഒരുകോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കി പണി പൂര്‍ത്തീകരിക്കും. ഫണ്ട് ലഭ്യതയനുസരിച്ച് ഓരോ കോളനിക്കും ആദ്യ ഗഡുവായി അന്‍പത് ശതമാനം തുകയായ 50ലക്ഷം രൂപ വീതം ജില്ലാ നിര്‍മിതി കേന്ദ്രങ്ങള്‍ക്ക് മുന്‍കൂറായി അനുവദിച്ചുകൊണ്ടും ഉത്തരവിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."