HOME
DETAILS
MAL
നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു
backup
October 30 2017 | 19:10 PM
എടപ്പാള്‍: കോലളമ്പ് കോട്ടപുറത്ത് നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. കോലളമ്പ് കൊളാടിക്കല്‍ സലീമിന്റെ വീടാണ് തകര്‍ന്ന് വീണത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.രണ്ടാം നിലയുടെ ചെരിവുവാര്പ്പിന്റെ മുട്ടും പലകയും എടുക്കുന്നതിനിടെയാണ് അടിവശം തകര്‍ന്നുവീണത്. അപകടത്തിന് ബംഗാള്‍ സ്വദേശിക്ക് നിസാരപരുക്കേറ്റു. താഴത്തെ നില പണി പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞാണ് രണ്ടാം നില പണിയാരംഭിച്ചിരുന്നത്. മഴയില്‍ വീടിന്റെ പുറകുവശം കുതിര്‍ന്നിരുന്നതാണ് തകര്‍ച്ചയ്ക്ക് കാരണമാക്കിയതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."