ഗെയില്‍: യൂത്ത് ലീഗ് സമരയാത്ര ഇന്ന്
അരീക്കോട്: ഗെയില്‍ വാതകപൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സമരയാത്ര നടത്തും. രാവിലെ എട്ടിന് കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരിയില്‍ നിന്നും ആരംഭിക്കും. ഉദ്ഘാടന സംഗമത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. വി.കെ ഫൈസല്‍ ബാബു, ടി.പി അഷ്‌റഫലി, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ സലാം, കെ.എ ഗഫൂര്‍ പങ്കെടുക്കും.
ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് - മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ 30 ദിവസമായി നടക്കുന്ന ഗെയില്‍ വിരുദ്ധ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. വൈകിട്ട് നാലിന് വാലില്ലാപുഴയില്‍നിന്നും പ്രകടനം ആരംഭിക്കും. അഞ്ചിന് എരഞ്ഞിമാവില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, പി.കെ ബഷീര്‍ എം.എല്‍.എ, മുജീബ് കാടേരി, ഗഫൂര്‍ കുറുമാടന്‍ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിലായി എം.എല്‍.എമാരായ എം.ഉമ്മര്‍, പി.ഉബൈദുല്ല, ടി.വി ഇബ്രാഹീം, പി.അബ്ദുല്‍ ഹമീദ്, അഡ്വ.എം.റഹ്മത്തുല്ല, അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."