ഐ.എസ് നയങ്ങള്‍ ഇസ്്‌ലാമികമല്ല: സാദിഖലി തങ്ങള്‍
മലപ്പുറം: ഐ.എസ് പോലുള്ള സംഘടനകള്‍ പിന്തുടരുന്ന തീവ്രവാദരീതി ഇസ്്‌ലാമികമല്ലെന്നും സമാധാനവും സഹിഷ്ണുതയുമാണ് ഇസ്്‌ലാമിന്റെ മുഖമുദ്രയെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ തഹ്ദീദ്17 പ്രതിനിധി ക്യാംപ് കൊണ്ടോട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. തീവ്രവാദത്തെയും ഭീകരവാദത്തെയും ഇസ്്‌ലാം എതിര്‍ത്തിട്ടുണ്ട്. തീവ്രവാദത്തിന്റെ രീതി മതപ്രചാരണത്തിന്റെതല്ല.
പ്രവാചകരുടെ ജീവിതസന്ദേശങ്ങള്‍ വ്യക്തിയുടെ ഹൃദയങ്ങളിലേക്കാണ് പകര്‍ന്നുനല്‍കിയത്. വിശുദ്ധിയിലൂടെ മാതൃക സൃഷ്ടിച്ച സൂഫികളുടെരീതി അതാണ്. മനസുകള്‍ വായിക്കാന്‍ കഴിയുന്ന രീതിയില്‍ ആത്മാവിലേക്ക് ജ്ഞാനം പകര്‍ന്നുനല്‍കി പ്രബോധനം നടത്തിയവരാണ് സൂഫിവര്യന്‍മാര്‍. മതത്തിന്റെ അന്തസത്ത വ്യക്തി, കുടുംബ,സാമൂഹികരംഗത്ത് പകര്‍ന്നുകൊടുക്കുകയാണ് പ്രബോധനരംഗത്ത് പിന്തുടരേണ്ട രീതി, തങ്ങള്‍ പറഞ്ഞു. ഖാസിയാരകം മദ്‌റസയില്‍ നടന്ന ക്യാംപില്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ശഹീര്‍ അന്‍വരി പുറങ്ങ്, റാസി ബാഖവി, ആസിഫ് ദാരിമി പുളിക്കല്‍, ശമീര്‍ ഫൈസി ഒടമല, അഷ്‌റഫ് മലയില്‍, ഉമര്‍ദാരിമി പുളിയക്കോട്, റശീദ് വാഫി അരീക്കോട് സംസാരിച്ചു.
കടുങ്ങാത്തുകുണ്ട് മാമ്പ്ര ബാഫഖി വിമന്‍സ് കോളജില്‍ നടന്ന ക്യാംപ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് അധ്യക്ഷനായി. മുഹമ്മദ് ഖുബൈബ് വാഫി, ശാഫി മാസ്റ്റര്‍ ആട്ടീരി ക്ലാസെടുത്തു. സയ്യിദ് ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, ആലപ്പുഴ മുഹമ്മദ് മുസ്‌ലിയാര്‍, അടിമാലി മുഹമ്മദ് ഫൈസി, സയ്യിദ് ശാകിറുദ്ദീന്‍ തങ്ങള്‍ വെട്ടിച്ചിറ, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, മൊയ്തീന്‍ കുട്ടി മൗലവി കരേക്കാട്, ഹനീഫ മാസ്റ്റര്‍ അയ്യായ, അനീസ് ഫൈസി മാവണ്ടിയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."