HOME
DETAILS

ബംഗളൂരു-മലപ്പുറം, കോഴിക്കോട്-പാലക്കാട് പാതകള്‍ നാലുവരിപ്പാതയാക്കുന്നു

  
backup
October 30 2017 | 19:10 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d

 

 

മലപ്പുറം: കേന്ദ്ര പദ്ധതിയില്‍ നിര്‍ദ്ദിഷ്ട നാലുവരിപാതക്കുള്ള സ്ഥലമെടുപ്പിനെ കുറിച്ചു ആശങ്കയുയരും. ബംഗളുരു-മലപ്പുറം പാത, കോഴിക്കോട് -പാലക്കാട് പാത എന്നിവ പുതുതായി നാലുവരിപാതയാക്കുന്നതിനാണ് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇതിന്റെ പേരിലുള്ള സ്ഥലമെടുപ്പ് ഇരുപാതകളിലും വലിയ പ്രതിസന്ധിയായേക്കും. ഇരുപാതകളിലും ഇരുവശങ്ങളിലായി ആരാധനാലയങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍ എന്നിവ തിങ്ങിനിറഞ്ഞതാണ്. ബംഗളൂര്‍ പാതയില്‍ നിലമ്പൂര്‍,വണ്ടൂര്‍,മഞ്ചേരി എന്നിവയും പാലക്കാട് -കോഴിക്കോട് പാതയില്‍ മലപ്പുറത്ത് പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി എന്നീ നഗരങ്ങളും പങ്കിടുന്നുണ്ട്. ഇരുപാതകളിലേയും മ്റ്റുജില്ലകളിലും സ്ഥിതി ഇതേരൂപത്തിലാണ്.
കെട്ടിടങ്ങളും സ്ഥാപനങ്ങളും പൊളിച്ചുമാറ്റിയുള്ള റോഡ് വികസനം തടസം സൃഷ്ടിക്കുമെന്നതിനാല്‍ പദ്ധതിക്ക് രൂപം നല്‍കുന്നത് പ്രയാസകരമാകും. ദേശീയപാതയിലെ നാലുവരി പാത വികസനം, വിമാനത്താവള വികസനം, ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തുടങ്ങിയവയുടെ സ്ഥലമെടുപ്പ് വിഷയം വിവാദത്തിലായിരിക്കെ പുതിയപദ്ധതി ജില്ലക്ക് എങ്ങനെ താങ്ങാനാവുമെന്നതാണ് പ്രധാനം. അതിനിടെ, വികസന പ്രവൃത്തികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരും ഇരകളാകുന്നവരിലും ഉയരുന്ന ജനകീയ പ്രതിരോധം മറയാക്കി ഇതര വികസന പദ്ധതികളില്‍ നിന്നും ജില്ലക്കു അവഗണന വരുത്താനുള്ള ഉത്കണ്ഠയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.


 

സ്ഥലമെടുപ്പ് തിരിച്ചടിയാവുമെന്ന് ആശങ്ക


മലപ്പുറം: ബംഗളൂരു- മലപ്പുറം പാതയും കോഴിക്കോട്-മലപ്പുറം പാലക്കാട് പാതയും നാലുവരി പാതയാക്കാന്‍ കേന്ദ്രപദ്ധതി. ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022ഓടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.അടുത്ത വര്‍ഷം ഡിസംബറോട് ആദ്യഘട്ടത്തിന് തുടക്കമിടാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ 25ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയാണ് 5.35 ലക്ഷം കോടി രൂപയോളം വരുന്ന ഭാരത്മാലപദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ബംഗളുരുവില്‍ നിന്നു മാണ്ഡ്യ, മൈസൂര്‍, നീലഗീരി വഴി മലപ്പുറത്തേക്കുള്ള പാത സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസിപ്പിക്കുന്നത്. ബംഗളുരുവില്‍ നിന്ന് മലപ്പുറത്തേക്കുള്ള 323 കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുന്നത്. ചരക്ക്ഗതാഗതം സുഗമമാക്കുന്ന വിധത്തിലാണിത്. 114 കിലോമീറ്റര്‍ ആണ് നീളമുള്ള കോഴിക്കോട്-മലപ്പുറംപാലക്കാട് റോഡ് അന്തര്‍സംസ്ഥാന ഇടനാഴി പദ്ധതി പ്രകാരമാണ് ഉള്‍പ്പെടുത്തിയത്. കേരളത്തിലെ ഏറ്റവുംതിരക്കേറിയ പാതകളിലൊന്നാണിത്. ഒരു കിലോമീറ്ററിന് 13 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago