HOME
DETAILS

ഖത്തറിനെതിരേ പ്രതിരോധം ശക്തമാക്കുമെന്ന് സഊദി സഖ്യരാഷ്ട്രങ്ങള്‍

  
backup
October 30 2017 | 19:10 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82


മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള ഖത്തറിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിരോധം ശക്തമാക്കുമെന്ന് സഊദി സഖ്യത്തിലുള്ള നാല് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍ വ്യക്തമാക്കി. ബഹ്‌റൈനില്‍ ചേര്‍ന്ന സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് ഇറാന്‍ നിലപാടുകള്‍ക്കു തുല്ല്യമായ ഖത്തറിന്റെ ആഭ്യന്തര ഇടപെടലുകളും ഭാവി പദ്ധതികളും ചര്‍ച്ചയായത്.
ഖത്തറിന്റെ ഇറാന്‍ അനുകൂലനീക്കം അറബ് മേഖലയ്ക്കു തന്നെ ഭീഷണിയാണ്. അസഹിഷ്ണുതയും ഭീകരതയും നിറഞ്ഞതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ബഹ്‌റൈനടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയും രാജ്യത്ത് ഭരണകൂടവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരുകയും ചെയ്ത രാഷ്ട്രമാണ് ഇറാന്‍. ഇറാന്റെ നീക്കങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളോടൊപ്പം പുറത്തുള്ളവരും ആശങ്കയോടെയാണു നോക്കിക്കാണുന്നത്. അവര്‍ക്കെതിരേയുള്ള പുതിയ അമേരിക്കന്‍ നിലപാട് ഇതിനു തെളിവാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത അമേരിക്കയെ അഭിനന്ദിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്ട്രമാണ് ഇറാന്‍. ഇറാന്റെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നീക്കമാണ് ഖത്തറിന്റേത്. ഈ സാഹചര്യത്തില്‍ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷത്തിന്റെ സ്വരങ്ങളെയും മാധ്യമങ്ങള്‍വഴിയുള്ള ദുഷ്പ്രചാരണങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ പൊലിസ് വാഹനത്തിനുനേരെ നടന്ന ബോംബാക്രമത്തെ യോഗം അപലപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago