HOME
DETAILS
MAL
ഇന്തോ- റഷ്യ സംയുക്ത സൈനികാഭ്യാസം സമാപിച്ചു
backup
October 30 2017 | 19:10 PM
മോസ്കോ: റഷ്യയില്‍ നടന്ന ഇന്തോ-റഷ്യ സംയുക്ത സൈനികാഭ്യാസം സമാപിച്ചു. 'ഇന്ദിര 2017' എന്ന പേരില്‍ ആരംഭിച്ച കര, നാവിക, വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസം ഈ മാസം 18നാണ് ആരംഭിച്ചത്. ഒരു വിദേശരാഷ്ട്രവുമായി ഇന്ത്യ ആദ്യമായാണ് ഒരേ സമയം മൂന്നു സേനാവിഭാഗങ്ങളുടെ സൈനികാഭ്യാസം നടത്തുന്നത്.
തീവ്രമായ പരിശീലനത്തിനുശേഷമാണ് സംയുക്ത സൈനികാഭ്യാസം സമാപിച്ചത്. ഇരു രാജ്യങ്ങളും തങ്ങളുടെ മികവുകള്‍ അഭ്യാസത്തിലൂടെ പ്രകടിപ്പിച്ചുവെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്ളാഡിവോസ്ടോക്കില് നടന്ന സമാപന ചടങ്ങില്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സരന്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."