HOME
DETAILS
MAL
കെനിയയില്‍ വീണ്ടും കെനിയാട്ട
backup
October 30 2017 | 19:10 PM
നൈറോബി: കെനിയന്‍ പ്രസിഡന്റായി ഉഹുറു കെനിയാട്ടയെ വീണ്ടും തെരഞ്ഞെടുത്തു. നേരത്തെ വിവാദമായതിനെ തുടര്‍ന്നു വീണ്ടും നടത്തിയ തെരഞ്ഞെടുപ്പില്‍ 98 ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെനിയാട്ടയുടെ വിജയം.
ആകെയുള്ള 19.6 മില്യന്‍ വോട്ടര്‍മാരില്‍ 39 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് റൈല ഒഡിംഗയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. മൂന്നു മാസത്തിനിടെ രണ്ടാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് കഴിഞ്ഞ വ്യാഴാഴ്ച നടന്നത്.
നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ക്രമക്കേട് ആരോപിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയാണ് തെരഞ്ഞെടുപ്പ് മാറ്റിനടത്താന് ഉത്തരവിട്ടത്. എന്നാല്‍, കൃത്യമായ സുരക്ഷാസന്നാഹങ്ങളും മുന്‍കരുതലുകളും ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."