കുറ്റ്യാടിയില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു
കുറ്റ്യാടി: കുറ്റ്യാടിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന അപകട മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടുകാരുടെയും സന്നദ്ധസേനാംഗങ്ങളുടെയും നേതൃത്വത്തില്‍ ദുരന്ത നിവാരണസേന രൂപികരിക്കാനും കുളിക്കടവുകളില്‍ സൂചനാ ബോര്‍ഡും ഗ്രില്ലുകളും സ്ഥാപിക്കാനും പുഴയോരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നാട്ടുകാര്‍, പൊലിസ്, അഗ്നിരക്ഷാസേന യോഗത്തില്‍ പങ്കെടുത്തു.
അപകട സമയത്ത് പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നാട്ടുകാരുടെ നേതൃത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. പരിശീലനം നേടുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാവശ്യമായ ബോട്ട്, കയര്‍, കൊളുത്ത്, ഓക്‌സിജന്‍ എന്നിവ ലഭ്യമാക്കും. പരിശീലനം നേടിയവരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചുവക്കും. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ രവി അധ്യക്ഷനായി. ദിലീപ് കണ്ടോത്ത്, രാംദാസ്, പി. വാസിത്ത്, ഷമിം അലങ്കാര്‍, ബഷീര്‍ നരയങ്കോടന്‍, റസല്‍ പൊയിലങ്കി, കുരിക്കള്‍ സമീര്‍, കൊള്ളി കുഞ്ഞമ്മത്, വി.പി സമീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."