HOME
DETAILS

പ്രഖ്യാപനങ്ങള്‍ ജലരേഖയായി; കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാടുകയറി നശിക്കുന്നു

  
backup
October 30 2017 | 19:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b4%be


മാവൂര്‍: കാന്‍സര്‍ പ്രതിരോധ ചികിത്സയ്ക്കായി കോടികള്‍ മുടക്കി നിര്‍മിച്ച മൂന്നുനില കെട്ടിടം കാടുമൂടി നശിക്കുന്നു. ഡോ. ഹഫ്‌സാ ഖാദര്‍കുട്ടി 6.34 ഏക്കര്‍സ്ഥലത്ത് കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ഏല്ലാ ഭൗതികസാഹചര്യങ്ങളോടും കൂടി നിര്‍മിച്ച് സര്‍ക്കാരിനു കൈമാറിയ തെങ്ങിലക്കടവിലെ മലബാര്‍ കാന്‍സര്‍ സെന്ററാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
2010 ഡിസംബര്‍ ഒന്നിന് ആശുപത്രി പരിസരത്തു നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ രേഖകളും ആധാരവും സര്‍ക്കാരിനു കൈമാറിയെങ്കിലും പിന്നീട് യാതൊരു തുടര്‍പ്രവര്‍ത്തനവും നടന്നില്ല. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കോഴിക്കോട് മെഡിക്കല്‍ കോളജുമായി സഹകരിച്ച് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിച്ച്് സ്ഥാപനത്തെ മികവുറ്റതാക്കുമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി യാതൊരു തുടര്‍നടപടിയുമില്ലാതെ കിടന്നു.
പിന്നീട് നിരന്തരമായി ആവശ്യമുയര്‍ന്നപ്പോള്‍ ഒരുവര്‍ഷം മുന്‍പാണ് മെഡിക്കല്‍ കോളജ് ആശുപത്രി ഏറ്റെടുക്കുകയും ഒരു ഡോക്ടറെയും നാലു പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ ധാരണയായത്. ഇതനുസരിച്ച് മെഡിക്കല്‍ കോളജില്‍നിന്ന് ഡോക്ടറെയും സ്റ്റാഫിനെയും ല അയക്കാനും വാഹനം വാങ്ങാനും ആസ്തിവികസന ഫണ്ടില്‍നിന്ന് പി.ടി.എ റഹീം എം.എല്‍.എ 16 ലക്ഷം രൂപയും അനുവദിച്ചിരുന്നു. മെഡിക്കല്‍ കോളജിനു കീഴില്‍ കാന്‍സര്‍ എസ്റ്റന്‍ഷന്‍ സെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി അന്നു നിയമസഭയില്‍ അറിയിച്ചു.
ഒരു ഡോക്ടറുടെയും നാലു നഴ്‌സുമാരുടെയും തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലാണെന്നും പ്രസ്തുത പദ്ധതിക്കു നബാര്‍ഡ് ഗ്രാന്റ് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ജലരേഖയായി മാറുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 40 കോടിയുടെ അത്യാധുനിക സൗകര്യങ്ങളോടെ കാന്‍സര്‍ ആശുപത്രി തുടങ്ങാന്‍ തീരുമനിച്ചതോടെ തെങ്ങിലക്കടവ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വന്യജീവികളുടെയും സമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രമായി. മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. ഹഫ്‌സാ ഖാദര്‍കുട്ടി സര്‍ക്കാരിന് ഏല്‍പ്പിക്കുന്ന സമയത്ത് കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് സ്ഥാപനം നല്‍കുന്നതെന്ന് പറഞ്ഞതിനാല്‍ ഇവിടെ മറ്റു സര്‍ക്കാര്‍ സ്ഥാപനം തുടങ്ങാനും കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago