സര്‍ക്കാര്‍ ചടങ്ങുകളില്‍ കുപ്പിവെള്ളവും പേപ്പര്‍ കപ്പുകളും വേണ്ടെന്ന് കര്‍ശന നിര്‍ദേശം ഗ്രീന്‍പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കി.
സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫിസ്, വികാസ്ഭവന്‍, സ്വരാജ് ഭവന്, എല്ലാ വകുപ്പുകളുടെയും ഡയറക്ടറേറ്റ്, കമ്മിഷണറേറ്റ്, ജില്ലാ കലക്ട്രേറ്റുകള് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ ബാധമാക്കിയാണ് ഉത്തരവിറക്കിയത്. ചടങ്ങുകളില്‍ പ്ലാസ്റ്റിക് കവറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ കപ്പുകള്‍, തെര്‍മോക്കോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കുപ്പിവെളളം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം.
ഭക്ഷണം, കുടിവെള്ളം, ചായ, കാപ്പി എന്നിവ കഴുകി വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീല്‍, കളിമണ്‍, സെറാമിക് പാത്രങ്ങളിലോ കപ്പുകളിലോ ചില്ലുഗ്ലാസുകളിലോ നല്‍കണം.
ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം ലംഘിച്ചാല്‍ വകുപ്പ് മേധാവികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."