മഖ്ബറകള്‍ നവോത്ഥാനത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങള്‍: ജിഫ്‌രി തങ്ങള്‍
നന്തിബസാര്‍: മഖ്ബറകള്‍ നവോത്ഥാനത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളാണെന്നും അവയ്ക്ക് അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.
നന്തി ശംസുല്‍ ഉലമാ നഗറില്‍ കേരളത്തിലെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളി മഖാം വിപുലീകരണ പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാമിഅ ദാറുസ്സലാം പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി.
സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മഖാമിന്റെ പ്ലാന്‍ അനാഛാദനം ചെയ്തു കൊണ്ട് പ്രസംഗിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജിയില്‍നിന്ന് ഒരു സെന്റ് സ്ഥലത്തിന്റെ പണം സ്വീകരിച്ച് ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി , പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.ടി അബ്ദുല്‍ ജലീല്‍ ഫൈസി, കെ. അബ്ദുല്‍ ഗഫൂര്‍ ഹൈതമി, സി.കെ മൊയ്തീന്‍ കുട്ടി ഫൈസി, എം.പി തഖിയുദ്ദീന്‍ ഹൈതമി, നാസര്‍ ഫൈസി കൂടത്തായി, ഹസൈനാര്‍ ഫൈസി, മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, കെ.വി അബ്ദു ഹാജി നന്തി, എ.ടി മമ്മു ഹാജി, പി. മാമു കോയ ഹാജി, ഒഞ്ചിയം മമ്മു ഹാജി, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, പാലത്തായി മൊയ്തു ഹാജി, എസ്.കെ ഹംസ ഹാജി, അബു ഹാജി രാമനാട്ടുകര, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, മമ്പള്ളികുനി യൂസുഫ് ഹാജി പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന ദിക്‌റ് ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറാംഗം മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കി. ശുഐബ് ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തി.
ഇന്നു മുതല്‍ നവംബര്‍ നാല് വരെ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ അല്‍ഹാഫിള് ശകീര്‍ ഹൈതമി കീച്ചേരി, ശമീര്‍ ദാരിമി കൊല്ലം, എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, സിറാജുദ്ദീന്‍ ദാരിമി കക്കാട്, മന്‍സൂറലി ദാരിമി കാപ്പ് എന്നിവര്‍ പ്രഭാഷണം നടത്തും.
ഇന്നു രാത്രി 9.30ന് ബുര്‍ദ മജ്‌ലിസും നവംബര്‍ 4ന് സമാപന ദുആ മജ്‌ലിസും നടക്കും. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും മെയോണ്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."