മധുരകോഴിക്കോട് കേരളപ്പിറവി ആഘോഷം
കോഴിക്കോട്: മധുര കോഴിക്കോട് കേരളപ്പിറവി ആഘോഷം നവംബര്‍ ഒന്നിന് കോഴിക്കോട് ബീച്ചി(നൗഷാദ് നഗര്‍)ല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മധുരകോഴിക്കോടിന്റെ ഭാഗമായുള്ള 'കോഴിക്കോടന്‍ ഓര്മത്തക്കാരം' വൈകിട്ട് 3.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.
കോഴിക്കോടന്‍ സുകൃതങ്ങളെ ആദരിക്കുന്ന കീര്‍ത്തി പുരസ്കാരം-17 പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ സമ്മാനിക്കും. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍, ഓപറേഷന് സുലൈമാനിയില്‍ പങ്കാളിത്തം വഹിച്ച കെ.എച്ച്.ആര്.എ, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റിന് തുടക്കമിട്ട പി. വിജയന്, കൂളിമാട് ഗ്രാമത്തെ പുകവലി വിമുക്തമായി കാത്തുസൂക്ഷിക്കുന്ന അക്ഷര കൂളിമാട് എന്നിവയ്ക്കാണ് കീര്‍ത്തി പുരസ്കാരം സമ്മാനിക്കുക.
മലബാറിന്റെ നന്മ വിളംമ്പരം ചെയ്യുന്ന ചിത്രപ്രദര്‍ശനം, സുലൈമാനി സല്‍ക്കാരം എന്നിവയും ഓര്മത്തക്കാരത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകസമിതി ചെയര്മാന് എം.ജി.എസ് നാരായണനും ആക്ടിങ് ചെയര്മാന് പി.എ ഹംസയും വ്യക്തമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍, കെ.ടി.എ നാസര്‍, ഗുലാം ഹുസൈന് കൊളക്കാടന്‍, പി. മുസ്തഫ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."