HOME
DETAILS
MAL
ഇടത് എം.എല്‍.എമാരുടെ വിദേശയാത്രകള്‍ അന്വേഷിക്കണം
backup
October 30 2017 | 19:10 PM
മാവൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള കൊടുവള്ളിയിലെയും കുന്ദമംഗലത്തെയും ഇടത് എം.എല്‍.എമാരുടെ വിദേശയാത്രകളും സാമ്പത്തിക സ്രോതസുകളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പെരുവയല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം നില്ക്കുന്ന കുന്ദമംഗലം എം.എല്‍.എക്കെതിരേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സി.എം സദാശിവന് അധ്യക്ഷനായി. വിനോദ് എളവന, കെ.കെ മഹേഷ്, എന്‍.പി ബാലന്, എന്‍. അബ്ദുറഹിമാന്, പ്രഹ്ലാദക്കുറുപ്പ്, സലിം കരിമ്പാലക്കല്, സതീഷ് കുമാര്‍, അബ്ദുന്നാസര്‍ ഖാന്, പാലാട്ട് ശ്രീധരന്, എന്‍.പി അബ്ദുറഹ്മാന്, കെ.പി അനീഷ് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."