HOME
DETAILS
MAL
സ്വീഡനില്‍ മദ്യപിച്ച് വാഹനം ഓടിച്ച യുവ വനിതാമന്ത്രി രാജിവച്ചു
backup
August 13 2016 | 18:08 PM
ലണ്ടന്‍: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് സ്വീഡനിലെ ഏറ്റവും പ്രായകുറഞ്ഞ വനിതാമന്ത്രി രാജിവച്ചു. ഐദ ഹദ്സിലിക് (29) ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സ്വീഡനിലെ ഇടതുപക്ഷ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഐദ. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റാണിതെന്ന് അവര്‍ പറഞ്ഞു. അഞ്ചാം വയസില്‍ ബോസ്നിയയില്‍ നിന്നാണ് ഇവര്‍ സ്വീഡനിലെത്തിയത്. വാഹനപരിശോധനക്കിടെയാണ് ഇവരുടെ വാഹനം പൊലിസ് തടഞ്ഞത്.
തുടര്‍ന്ന് ഇവര്‍ മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. രക്തത്തില്‍ ലിറ്ററില്‍ 0.2 ഗ്രാം ആല്‍ക്കഹോളില്‍ കൂടുതല്‍ സ്വീഡനില്‍ ഡ്രൈവിങ് സമയത്ത് പാടില്ല. ഇത് ആറുമാസം തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. ഡ്രൈവിങിനിടെ മദ്യം ഉപയോഗിക്കുന്നതിന് സ്വീഡനില്‍ കടുത്ത നിയന്ത്രണമുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് 0.5 ഗ്രാം വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."