കേരളപ്പിറവി ദിനാഘോഷം: ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഔദ്യോഗിക ഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എഴുത്തുകാരന്‍ ടി. പത്മനാഭന്‍ നിര്‍വഹിക്കും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഗവ. ആര്‍ട്‌സ് കോളജ് മലയാള വിഭാഗത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനാകും.
ഭരണഭാഷ വാരാഘോഷ കാലത്ത് ഔദ്യോഗിക രംഗത്ത് മലയാള ഭാഷയുടെ പ്രയോഗം വ്യാപിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് പ്രകടിപ്പിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കും.
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ വകുപ്പ് നടത്തിയ ക്വിസ്, പ്രസംഗ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഫലകവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."