സഊദി വിസാഫീസ് വര്‍ധനവ്: പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നത് 3000 കോടി റിയാല്‍ വരുമാനം
റിയാദ് : സഊദി മന്ത്രിസഭ അംഗീകാരം നല്‍കിയ വിസാഫീസ് വര്‍ധനയിലൂടെയും പുതിയ വിസയിലൂടെയും സഊദി ഖജനാവിലേക്ക് പ്രതിവര്‍ഷം മൂവായിരം കോടി റിയാല്‍ എത്തുമെന്ന് കണക്കുകള്‍. എണ്ണയിതര വരുമാനം കുത്തനെ കൂട്ടുകയെന്ന ലക്ഷ്യവുമായി സഊദി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് മറ്റു പല മേഖലകള്‍ക്ക് പുറമെ വിസാ ഫീസുകളും കുത്തനെ കൂട്ടിയത്.
സഊദി വിദേശകാര്യ മന്ത്രാലയം പ്രതിവര്‍ഷം 1.4 കോടി വിസകള്‍ അനുവദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
നിലവിലെ അവസ്ഥയില്‍ ഇത്രയും വിസകള്‍ അനുവദിക്കുന്നതിലൂടെ കോടികള്‍ വരുമാനമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ആദ്യ ആറുമാസത്തിനിടെ 20,40,341 ഉംറ വിസകളും 10,39,193 തൊഴില്‍ വിസകളും 1,65,189 ബിസിനസ് വിസകളും കൂടാതെ, ട്രാന്‍സിറ്റ് വിസകള്‍, തൊഴില്‍ വിസിറ്റ്‌വിസകള്‍, വിദ്യാഭ്യാസ വിസിറ്റ്‌വിസ, പഴ്‌സനല്‍ വിസിറ്റ്‌വിസ, ഡിപ്ലോമാറ്റിക് വിസ, ഗുഡ്‌സ് ഡെലിവറിവിസ, ഒഫിഷ്യല്‍ മിഷന്‍ വിസിറ്റ്‌വിസ തുടങ്ങി കഴിഞ്ഞ വര്‍ഷം ആദ്യ ആറു മാസത്തിനുള്ളില്‍ 69,72,960 വിസകളാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്.
എന്നാല്‍ ഡിപ്ലോമാറ്റിക് വിസകളടക്കമുള്ള സഊദി അറേബ്യ മറ്റു രാജ്യങ്ങളുമായി ഒപ്പുവച്ച പരസ്പര ധാരണ പ്രകാരമുള്ള വിസയ്ക്കും ഗാര്‍ഹിക തൊഴില്‍ വിസയ്ക്കും ഇപ്പോള്‍ ഉയര്‍ത്തിയ തുക ബാധകമല്ലെങ്കിലും രണ്ടാം തവണയുള്ള ഹജ്ജ്, ഉംറ വിസയ്ക്കടക്കമുള്ളവയ്ക്ക് 2000 റിയാല്‍ വീതം നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."