HOME
DETAILS

വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം എസ്.ഐക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

  
backup
October 30 2017 | 20:10 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d-11



കോഴിക്കോട്: പതിനാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ലക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. എസ്.ഐ നേരിട്ട് ഹാജരാകാനും കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോഴിക്കോട് കമ്മിഷണര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
പതിനാറുകാരനെ എസ്.ഐ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതായുള്ള പരാതിയില്‍ ഇന്നലെ ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ഐ.ജി മഹിപാല്‍ യാദവ് സംഭവ സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി.
എസ്.ഐക്കെതിരേ നടക്കാവ് പൊലിസും കേസെടുത്തിട്ടുണ്ട്. എസ്.ഐക്കെതിരേയുള്ള ആരോപണവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടക്കാവ് പൊലിസ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ എസ്.ഐക്കെതിരേ നിസാര വകുപ്പ് ചുമത്തിയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. 323 വകുപ്പ് പ്രകാരമാണ് നിലവില്‍ കേസെടുത്തത്. കൂടാതെ സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പൊലിസ് നിസ്സംഗത കാണിക്കുകയാണെന്ന ആരോപണവും ശക്തമാണ്. പരാതി നല്‍കരുതെന്നും ആരോടും പറയരുതെന്നും ആവശ്യപ്പെട്ട് പൊലിസ് കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നതായാണ് കുട്ടിയുടെ കുടുംബം പറയുന്നത്. മര്‍ദനമേറ്റ നടക്കാവ് തേനംവയലില്‍ അജയ് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ വീടിനു സമീപത്തെ വനിതാ ഹോസ്റ്റലിന് മുന്നില്‍ എസ്.ഐ എത്തിയിരുന്നു. ഇരുട്ടത്തുനിന്ന് രണ്ടുപേര്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ വിദ്യാര്‍ഥിയും പിതാവും ആരാണെന്ന് ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഹോസ്റ്റലിന് മുന്നില്‍ രാത്രി ആളുകളെത്തുകയും നാട്ടുകാര്‍ക്ക് പ്രയാസമുണ്ടാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥിയും പിതാവും ആരാണ് ഇരുട്ടത്ത് നില്‍ക്കുന്നതെന്ന് വീട്ടില്‍നിന്നുകൊണ്ട് ചോദിച്ചത്. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും പുറത്തേക്കിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ എസ്.ഐ മര്‍ദിച്ചത്. പിതാവിന്റെ കരണത്തടിക്കുകയും ചെയ്തു.
ശേഷം കുട്ടിയെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടിയുടെ മാതാവും സഹോദരിയും ജീപ്പിന് മുന്നില്‍ കയറിന്ന് തടസം സൃഷ്ടിച്ചു. നാട്ടുകാര്‍ എത്തിയതോടെ കുട്ടിയെ ഇറക്കിവിട്ട് എസ്.ഐ തിരിച്ചു പോവുകയായിരുന്നു. പ്രതിശ്രുതവധുവിനെ കാണാനെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവച്ചുവെന്നാണ് എസ്.ഐയുടെ വാദം. എന്നാല്‍ പരുക്കേറ്റ വിദ്യാര്‍ഥിക്കും പിതാവിനുമെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
എസ്.ഐയുടെ പ്രതിശ്രുത വധുവിന്റെ പരാതിയിലാണ് മൂന്നു വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. സംഭവത്തില്‍ എസ്.ഐ ഹബീബുല്ലക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തിലും മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ സഹപാഠികളും നടക്കാവ് സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago