സ്പോര്‍ട്സ് ക്വാട്ട: കായികതാരങ്ങള്‍ക്കും ഇന്‍ക്രിമെന്റ്
തിരുവനന്തപുരം: സ്പോര്‍ട്സ് ക്വാട്ടയിലൂടെ സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമിതരാകുന്ന കായിക താരങ്ങള്‍ക്കും ഇന്‍ക്രിമെന്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ഇതുവരെ ജോലി ലഭിച്ച് പത്തു വര്‍ഷത്തിലേറെ കായികരംഗത്ത് തുടരുന്നവര്‍ക്ക് ഇന്‍ക്രിമെന്റ് ലഭിച്ചിരുന്നില്ല. അതിനാല്‍ ദേശീയ അന്തര്‍ ദേശീയ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കു പോലും ജോലി ലഭിച്ചാലുടന്‍ കായിക രംഗം ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. ഈ പ്രതിസന്ധി പുതിയ ഉത്തരവിലൂടെ പരിഹരിക്കപ്പെടും.
സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമിതരാകുന്നവരുടെ ജോലി 35 വയസാകുമ്പോഴാണ് റെഗുലറാകുക. പ്രൊബേഷന്‍ ലഭിച്ചാലെ ഇന്‍ക്രിമെന്റും ലഭിക്കൂ.അതുകൊണ്ട് തന്നെ പത്തു വര്‍ഷത്തിലേറെ കായിക രംഗത്ത് തുടര്‍ന്നവര്‍ക്ക് ഇന്‍ക്രിമെന്റ് ലഭിച്ചിരുന്നില്ല.
ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ താരങ്ങളെയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിക്കാതിരുന്ന 249 താരങ്ങളെയും സൂപ്പര്‍ ന്യൂമററി തസ്തികയിലാണ് നിയമിച്ചത്. ഈ താരങ്ങള്‍ക്കൊക്കെയും കായിക രംഗത്ത് തുടരാന്‍ അവസരം ഒരുക്കുക വഴി സംസ്ഥാനത്തിന്റെ കായിക മേഖലയെ ശക്തിപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."