കിഫ്ബി വഴി ലക്ഷ്യമിടുന്നത് നാടിന്റെ വികസന കുതിപ്പ്: മുഖ്യമന്ത്രി
തലശ്ശേരി: വന്‍കിട പദ്ധതികള്‍ നടപ്പിലാക്കി നാടിന്റെ വികസന കുതിപ്പിനാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രവാസി കുടുംബ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി വഴി 50,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കിഫ്ബിയില്‍ പണം മുടക്കുന്നവര്‍ക്ക് ഒരു ആശങ്കയും വേണ്ട. സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. കടപത്രങ്ങള്‍ വഴി പൊതുവിപണിയില്‍നിന്ന് നിക്ഷേപം സമാഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷനായി. കെ.എസ്.എഫ്.ഇ വെബ്സൈറ്റ് ധനമന്ത്രി പ്രകാശനം ചെയ്തു. പ്രവാസിബന്ധു സംഗമം വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ പ്രകാശനം തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ അവതരിപ്പിച്ചു. നോര്‍ക്ക മൊബൈല്‍ ആപ്ലിക്കേഷന്‍ ബി. ഗോപകുമാരന്‍ നായര്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."