റവന്യൂ രേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കല്‍: ആദ്യ ക്യാംപ് നടന്നു
നാറാത്ത്: സംസ്ഥാന സര്‍ക്കാര്‍ റവന്യൂ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍ കംപ്യൂട്ടര്‍വല്‍കരിക്കുന്നതിന്റെ ഭാഗമായി നാറാത്ത് വില്ലേജ് സമഗ്ര വിവരശേഖരണ പരിപാടിയിലെ ആദ്യ ക്യാംപ് നാറാ
ത്ത് ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ നടന്നു. കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം സജീവനും അഡിഷണല്‍ തഹസില്‍ദാര്‍ സുജിത്തും ക്യാംപില്‍ പരിശോധന നടത്തി. നാറാത്ത് വില്ലേജ് ഓഫിസര്‍ സുനില്‍ കുമാറിന്റെയും വളപട്ടണം വില്ലേജ് ഓഫിസര്‍ റുക്‌സാനയുടെയും കണ്ണാടിപ്പറമ്പ് നാറാത്ത് വളപട്ടണം വില്ലേജ് ജീവനക്കാരുടെയും നേതൃത്വത്തിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശ്യാമള, വാര്‍ഡ് മെമ്പര്‍ അരക്കന്‍ പുരുഷു പങ്കെടുത്തു. പൊതു പ്രവര്‍ത്തകരായ മൗവ്വേരി പത്മനാഭന്‍, എം.വി ബാലകൃഷ്ണപണിക്കര്‍, കെ.എന്‍ മുകുന്ദന്‍, എം.വി പത്മനാഭന്‍, സി.ടി ബാബുരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിച്ചു. രണ്ടാമത്തെ ക്യാംപ് ഇന്ന് നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."