ബാഴ്‌സ, പി.എസ്.ജി ഇന്ന് കളത്തില്‍
ആതന്‍സ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടങ്ങള്‍. സ്പാനിഷ് ലാ ലിഗ വമ്പന്‍മാരായ ബാഴ്‌സലോണ ഒളിംപ്യാകോസിനെയും ചെല്‍സി റോമയെയും പി.എസ്.ജി ആന്‍ഡര്‍ലെറ്റിനെയും യുവന്റസ് സ്‌പോര്‍ട്ടിങിനെയും ബയേണ്‍ മ്യൂണിക്ക് സെല്‍റ്റിക്കിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബെന്‍ഫിക്കയെയും അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാറാബാഗിനെയുമാണ് ഇന്നത്തെ മത്സരത്തില്‍ നേടിരുന്നത്.
ഒളിംപ്യാകോസിനെ നേരിടാനൊരുങ്ങുന്ന ബാഴ്‌സലോണയ്ക്ക് മത്സരത്തിനിറങ്ങും മുന്‍പ് തിരിച്ചടി നേരിട്ടിട്ടുണ്ട്. ഗ്രൂപ്പ് ഡി പോരില്‍ പ്രമുഖ താരങ്ങളായ ആന്ദ്രേസ് ഇനിയേസ്റ്റ, ജെറാര്‍ഡ് പിക്വെ എന്നിവര്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് കളിക്കില്ല. ജയിക്കാനായാല്‍ ബാഴ്‌സയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഉസ്മാന്‍ ഡെംബലെ, ആര്‍ദ്ര ടുറാന്‍ എന്നിവരും പരുക്കിന്റെ പിടിയിലാണ്. ഹാവിയര്‍ മഷറാനോ, തോമസ് വെര്‍മേലന്‍ എന്നിവര്‍ കളിക്കുമോയെന്ന് ഉറപ്പില്ല. ഇനിയേസ്റ്റയ്ക്ക് പകരം പൗലീഞ്ഞ്യോ മധ്യനിരയില്‍ കളിച്ചേക്കും. ഇവാന്‍ റാക്കിട്ടിച്ച്, ആന്ദ്രേ ഗോമസ് എന്നിരും മധ്യനിരയിലുണ്ടാകും.
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ബാഴ്‌സ മികച്ച ജയം നേടിയിരുന്നു. എന്നാല്‍ പ്രമുഖ താരങ്ങളുടെ അഭാവം ഒളിംപ്യാകോസിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സയ്ക്ക് തിരിച്ചടിയാവും.
റോമയെ നേരിടുന്ന ചെല്‍സി ആശങ്കയോടെയാണ് മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് സിയിലെ ആദ്യ പാദത്തില്‍ ചെല്‍സി അവരോട് സമനില വഴങ്ങിയിരുന്നു. തോല്‍വി വഴങ്ങിയാല്‍ ചെല്‍സിയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാവും. വിങര്‍ വിക്ടര്‍ മോസസ് ഇല്ലാതെയാണ് ചെല്‍സി കളത്തിലിറങ്ങുക. പകരം എന്‍ഗോളോ കാന്‍ഡെ കളിക്കും. ഡാനി ഡ്രിങ്ക്‌വാട്ടര്‍ പരുക്കു മാറി തിരിച്ചെത്തുന്നത് ടീമിന് ഗുണം ചെയ്യും. ഗ്രൂപ്പ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് ഫോമിലേക്കുയരാനാവാത്തതാണ് ചെല്‍സിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
എഡിന്‍ സെക്കോയുടെയും ഏദന്‍ ഹസാര്‍ദിന്റെയും ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം റോമയ്ക്ക് ടീം ലൈനപ്പില്‍ കാര്യമായ ആശങ്കയുണ്ട്. പാട്രിക് ഷ്ചിക്, ഗ്രിഗോര്‍ ഡെഫ്രെല്‍, എമേഴ്‌സണ്‍ സ്ട്രൂറ്റ്മാന്‍, സ്റ്റീഫന്‍ എല്‍ ഷറാവി എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇരുടീമുകളും നേരിട്ട് കളിച്ചപ്പോള്‍ കൂടുതല്‍ ജയം ചെല്‍സിക്കായിരുന്നു. മത്സരത്തില്‍ ഇത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയ ആത്മവിശ്വാസവുമായാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ആന്‍ഡര്‍ലെറ്റിനെ നേരിടാനൊരുങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എഡിന്‍സന്‍ കവാനി, കൈലിയന്‍ എംബാപെ എന്നിവരുടെ ഫോമും ടീമിന് ഗുണകരമാണ്. ഗ്രൂപ്പില്‍ ഏറ്റവും അവസാനം നില്‍ക്കുന്ന ആന്‍ഡര്‍ലെറ്റ് പി.എസ്.ജിയെ സംബന്ധിച്ച് ദുര്‍ബല എതിരാളിയാണ്. അതുകൊണ്ട് തന്നെ വമ്പന്‍ ജയമവുമായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാണ് ടീം ലക്ഷ്യമിടുന്നത്.
ഗ്രൂപ്പി ബിയില്‍ പി.എസ്.ജിക്ക് പിന്നിലായിട്ടാണ് ബയേണ്‍. സെല്‍റ്റിക്കിനെതിരേ വമ്പന്‍ ജയം നേടി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ തന്നെയാണ് ടീം ഇറങ്ങുന്നത്. പുതിയ കോച്ചിന്റെ കീഴില്‍ ഫോം വീണ്ടെടുക്കാനും ടീമിന് സാധിച്ചിട്ടുണ്ട്. അതേസമയം സെല്‍റ്റിക്ക് മൂസ ഡെംബലെയുടെ ഫോമില്‍ ജയം നേടാനാണ് ലക്ഷ്യമിടുന്നത്.
യുനൈറ്റഡും അത്‌ലറ്റിക്കോ മാഡ്രിഡും മികച്ച ജയം തന്നെയാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."