വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ പരാതി കേള്‍ക്കും
തളിപ്പറമ്പ്: വനിതകള്‍ക്കെതിരായ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ മുനിസിപ്പാലിറ്റികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ തളിപ്പറമ്പ് നഗരസഭയിലെത്തി ജനങ്ങളില്‍ നിന്നും വിവരം ശേഖരിക്കും.
തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളുടെ പ്രശ്‌നപരിഹാരത്തിനായി പൊലിസ് തലത്തില്‍ സംവിധാനമേര്‍പ്പെടുത്താന്‍ തീരുമാനമായത്. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതിന്റെ ഭാഗമായി എല്ലാ ചൊവ്വാഴ്ചകളിലും വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ രാവിലെ 10.30 മുതല്‍ ഒരു മണി വരെ വനിതകളില്‍ നിന്നു പരാതികള്‍ സ്വീകരിക്കും.
നഗരസഭാ പരിധിയില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്ന കരിമ്പം ട്രഞ്ചിങ് ഗ്രൗണ്ടില്‍ സെക്യൂരിറ്റിയെ നിയമിക്കും. കഴിഞ്ഞ ഒരുമാസത്തിനകം അലഞ്ഞുതിരിഞ്ഞ കന്നുകാലികളെ പിടിച്ചുകെട്ടി ലേലം ചെയ്ത ഇനത്തില്‍ നഗരസഭക്ക് ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചു. നടപടി ആരംഭിച്ചതിനു ശേഷം നഗരത്തില്‍ കന്നുകാലി ശല്യം കുറഞ്ഞതായി യോഗം വിലയിരുത്തി. നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം അധ്യക്ഷനായി. രജനി രമാനന്ദ്, പി. മുഹമ്മദ് ഇഖ്ബാല്‍, സി. ഉമ്മര്‍, കെ. അഫ്‌സത്ത്, എം. ചന്ദ്രന്‍, കെ. വത്സരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."