HOME
DETAILS
MAL
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: പാച്ചേനി
backup
October 30 2017 | 20:10 PM
തളിപ്പറമ്പ്: ചെന്നിത്തലയുടെ പടയൊരുക്കം യാത്രക്കെതിരേ വിറളി പൂണ്ടവരാണ് ജില്ലയിലെ കോണ്‍ഗ്രസിനെ അക്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത്. എന്നാല്‍ പൊലിസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും അക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും പാച്ചേനി പറഞ്ഞു. പട്ടുവത്ത് അഗ്നിക്കിരയാക്കപ്പെട്ട രാജീവ് ഭവന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."