പരിസ്ഥിതി പ്രവര്‍ത്തകന് മര്‍ദനം
ചെറുപുഴ: പരിസ്ഥിതി ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ ഓസ്റ്റിന്‍ കുര്യന്‍(45) എളമ്പാശേരിലിനു നേരെ അക്രമം. ഇന്നലെ രാവിലെ എട്ടരയോടെ മുനയംകുന്നിലെ വീട്ടില്‍ നിന്നും ആലക്കോട് മാധ്യമസ്ഥാപനം സംഘടിപ്പിക്കുന്ന വികസന സെമിനാറില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മുനയംകുന്ന് സ്‌കൂളിനു സമീപംവച്ചായിരുന്നു അക്രമം. ചെറുപുഴയിലെ സ്വകാര്യ ബസുടമയാണ് വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. റോഡില്‍ ഓവുചാലിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഓസ്റ്റിന്‍ ഓടിച്ചിരുന്ന കാര്‍ അരിക് കൊടുക്കുന്നതിനിടെ എതിരേ വരികയായിരുന്ന കാറില്‍ നിന്നിറങ്ങി എ.കെ.ആര്‍ ഷാഹുല്‍ എന്നയാള്‍ അക്രമിച്ചുവെന്നാണ് പരാതി.
കാര്യങ്കോട് പുഴയോട് ചേര്‍ന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സര്‍വിസ് സ്റ്റേഷന്‍ പണിയാനുള്ള നീക്കത്തിനെതിരേ ചെറുപുഴയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് പഞ്ചായത്ത് ലൈസന്‍സ് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുകയും ചെയ്തു.
ഈ സംഭവത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ഓസ്റ്റിനാണെന്ന് ആരോപിച്ചായിരുന്നു അക്രമം. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ മര്‍ദിച്ചത്.
പരുക്കേറ്റതിനെ തുടര്‍ന്ന് ഓസ്റ്റിന്‍ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി.
അക്രമത്തില്‍ ചെറുപുഴ പരിസ്ഥിതി സമിതി പ്രതിഷേധിച്ചു. കുറ്റക്കാരനെതിരെ അടിയന്തിര നടപടി വേണമെന്ന് ചെറുപുഴ പ്രസ് ഫോറം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."