HOME
DETAILS
MAL
അന്തര്‍ സര്‍വകലാശാല വനിതാ വോളി: ഇന്ന് ഫൈനല്‍
backup
October 30 2017 | 20:10 PM
തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തര്‍ സര്‍വകലാശാല വനിതാ വോളി സെമിഫൈനല്‍ മത്സരത്തില്‍ മൂന്ന് സെറ്റുകള്‍ക്ക് എം.ജി യൂനിവേഴ്‌സിറ്റി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി. സ്‌കോര്‍ 25-15, 25-23, 25-20. രണ്ടാം മത്സരത്തില്‍ ഹിന്ദുസ്ഥാന്‍ യൂനിവേഴ്‌സിറ്റിയെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ആതിഥേയരായ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിജയിച്ചു. സ്‌കോര്‍ 25-17, 25-22, 25-15. ഇന്ന് നടക്കുന്ന ഫൈനലില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി എം.ജി യൂനിവേഴ്‌സിറ്റിയെ നേരിടും. ലൂസേഴ്‌സ് ഫൈനലില്‍ കാലിക്കറ്റും ഹിന്ദുസ്ഥാന്‍ യൂനിവേഴ്‌സിറ്റിയും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."