HOME
DETAILS

ദേവാലയം സമ്പത്തിന്റെ കാഴ്ചവസ്തുവാകുമ്പോള്‍

  
backup
October 30 2017 | 20:10 PM

johnson-punchakkonam-article-126363

'ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈ സമ്പത്ത് മുഴുവന്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?'

എ.കെ ആന്റണി കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ഈ ചോദ്യം ക്രൈസ്തവ സഭകള്‍ പ്രത്യേകിച്ച് പഠനവിധേയമാക്കേണ്ടണ്ടതാണ്. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും ജീവിതത്തിലും മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു.


ലളിതജീവിതം ആന്തരികമായ സ്വാതന്ത്ര്യമാണ് എന്ന് ശിഷ്യര്‍ക്ക് കാട്ടിക്കൊടുത്തു. അധികാരത്തോടോ അംഗീകാരത്തോടോ സമ്പത്തിനോടോ സ്വന്തം ജീവനോടു പോലുമോ അടിമപ്പെടാതെ അത്യാവശ്യമായതു മാത്രം മതി എന്നു തീരുമാനിച്ചുകൊണ്ടണ്ട്, അതിനപ്പുറത്തുള്ളവയില്‍ അള്ളിപ്പിടിക്കാന്‍സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ടണ്ട് യഥാര്‍ഥ ആന്തരിക സ്വാതന്ത്ര്യം പരിധികളില്ലാതെ സ്‌നേഹിക്കാനുള്ള കഴിവാണ് എന്ന് യേശുക്രിസ്തു തന്റെ ജീവിതത്തിലൂടെ മാനവകുലത്തിനു കാട്ടിക്കൊടുത്തു. തികച്ചും ലളിതമായ ജീവിതശൈലിയിലൂടെ വയലും വീടും കടല്‍തീരവും കുന്നിന്‍ചെരിവുകളും തന്റെ പ്രബോധനവേദികളാക്കികൊണ്ടണ്ട് അനുദിനജീവിതത്തിന്റെ ഭാഗമായ പുളിമാവും വീഞ്ഞുഭരണികളും എണ്ണവിളക്കുകളും മുറുവിലൊഴിക്കുന്ന എണ്ണയും പാടത്തു മുളക്കുന്ന വിത്തുകളും കടുകുമണിയും ആകാശത്തിലെ പറവകളും എല്ലാം തന്റെ വചനപ്രഘോഷണത്തിന്റെ ഭാഗമാക്കികൊണ്ടണ്ട് നിശ്ചയദാര്‍ഢ്യത്തോടും തികഞ്ഞ ദൗത്യബോധത്തോടുംകൂടി യേശുക്രിസ്തു കാട്ടിക്കൊടുത്ത ജീവിതരീതി ലളിതവും ജീവിതസ്പര്‍ശിയുമായി ദൈവജനത്തിന് അനുഭവപ്പെട്ടു.
എന്നാല്‍, ഇന്ന് നമ്മുടെ ജീവിതശൈലിയും ആരാധനാലയങ്ങളും സമ്പത്തിന്റെ പ്രൗഢിയെ ധ്വനിപ്പിക്കുന്ന വേദികളായി മാറ്റിയിരിക്കുന്നു. യേശുക്രിസ്തു ലോകത്തില്‍ അവതരിച്ചത് കൊട്ടാരത്തിലെ മായികലോകത്തിലല്ല മറിച്ചു കേവലം കാലിത്തൊഴുത്തിലാണ്. തന്റെ ഉന്നതസ്ഥാനത്തെ പ്രദര്‍ശിപ്പിക്കുന്നതിന്, പ്രൗഢിയും ആഡംബരവും അവിടുന്നു സ്വീകരിച്ചില്ല.


മനുഷ്യനെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുന്നതിന് ഉപകരിക്കുംവിധത്തില്‍ പണിയേണ്ടണ്ട പ്രാര്‍ഥനാലയങ്ങള്‍ കാഴ്ചസ്ഥലങ്ങളായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. അവിടെ തങ്കസിംഹാസനങ്ങളും കൊത്തുപണികളും രൂപക്കൂടുകളും സ്വര്‍ണക്കൊടിമരങ്ങളുമെല്ലാം കേവലം കാഴ്ചവസ്തുക്കളായി മാറുന്നു. സമ്പത്തിന്റെ പ്രകടനത്തിലല്ല, ക്രൈസ്തവമായ ലാളിത്യത്തിന്റെ താളലയത്തിലായിരിക്കണം നാം അഭിമാനംകൊള്ളേണ്ടണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന്, നമ്മുടെ പള്ളിയും പള്ളിയകവും സമ്പത്തിന്റെയും കരവിരുതിന്റെയും പ്രദര്‍ശനശാലകളായി മാറുന്നു. എല്ലാം ഒരു കാഴ്ചവസ്തുവായി മാറ്റുന്നു.
ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതില്‍ പങ്കുവഹിച്ചിരുന്നവ രുടെ നേര്‍ക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു. കല്ലിന്മേല്‍ കല്ലുശേഷിക്കാതെ ജറുസലേം ദേവാലയം തകര്‍ന്നടിയും എന്ന യേശുക്രിസ്തുവിന്റെ ശാസന ആഡംബരത്തിലും കച്ചവടമനോഭാവത്തിലും ഊന്നിയുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ അന്ത്യമെങ്ങനെയായിരിക്കും എന്ന താക്കീതാണെന്ന് ഓര്‍ത്താല്‍ നന്ന്. വിശുദ്ധ വേദപുസ്തകത്തില്‍ ലാളിത്യം എന്നതിന് ഉപയോഗിച്ചിരിക്കുന്നത് 'ഹപ്ലോതെസ്' എന്ന ഗ്രീക്കുപദം ആണ്. ഇത് പങ്കുവയ്ക്കലിന്റെ ലാളിത്യത്തെയാണ് അവതരിപ്പിക്കുന്നത്. ആദിമസഭയുടെ ജീവിതശൈലിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പദമാണിത്. വിശ്വസിച്ചവര്‍ എല്ലാവരും തങ്ങള്‍ക്കുണ്ടണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ഏക മനസ്സോടെ ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ആരാധനയില്‍ പങ്കുചേരുകയും ചെയ്തിരുന്നു.


ഒരാളുടെ വസ്ത്രധാരണത്തിലും ജീവിതശൈലിയിലുമാണ് സമൃദ്ധിയുടെ പ്രതിഫലനം ദൃശ്യമാകുന്നത്. എന്നാല്‍, ഇന്ന് സഭയുടെ സാമ്പത്തികശക്തി പ്രതിഫലിക്കുന്നത് പള്ളിപ്പണിയിലാണ്. പഴയ പള്ളികള്‍ പൊളിച്ചുപണിയാനുള്ള വ്യഗ്രത എങ്ങും ഏറിവരുന്നു. ഒരുകാലത്തു മനോഹരമായി പണിത ദേവാലയങ്ങള്‍, ഇന്നത്തെ പുരോഗമന ചിന്താഗതിക്കു പറ്റിയതല്ലാ എന്ന തോന്നല്‍, അവയൊക്കെ പൊളിച്ചുകളഞ്ഞിട്ട്, അത്യാധുനിക രീതിയില്‍ സിമന്റ്, കമ്പി, തടി കൂനകളുടെ കൂമ്പാരങ്ങളായി, പലപ്പോഴും ദൈവം വസിക്കുന്ന ആലയമാണെന്നുപോലും തിരിച്ചറിയാന്‍ പാടില്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പണിയുന്നതിന് നെട്ടോട്ടമാണെവിടെയും. ആത്മീയനല്‍വരം ലഭിച്ച ശിഷ്യന്മാരാരും ഇത്തരത്തിലുള്ള പള്ളിപണിയിക്കാന്‍ ആഹ്വാനം ചെയ്തതായി കാണുന്നില്ല. പടുകൂറ്റന്‍ ആലയങ്ങള്‍ പണിത് ഊറ്റം കൊള്ളുന്നവരല്ല അവര്‍.
കേരളത്തില്‍ ക്രൈസ്തവരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ധിച്ചു വരുന്നതുകൊണ്ടണ്ടാണോ വമ്പന്‍ ദേവാലയങ്ങള്‍ പണിതുയര്‍ത്തുന്നത് എന്ന ചോദ്യം ഉയരുന്നു. 2011 ലെ സെന്‍സസ് രേഖകള്‍ പ്രകാരം കേരളത്തിലെ ക്രൈസ്തവരുടെ എണ്ണം 18 ശതമാനമായി കുറഞ്ഞതായി കാണുന്നു. ജനന നിരക്കാവട്ടെ ക്രൈസ്തവരുടേതാണ് ഏറ്റവും കുറവ്(15.41). ഉന്നത വിദ്യാഭ്യാസം നേടുന്നവരൊക്കെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ചിലപ്പോള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നടവരവുണ്ടണ്ടാകാം. അത് മുഴുവന്‍ കല്ലും സിമന്റും കമ്പിയുമായിട്ട് മാറ്റേണ്ടണ്ടതാണെന്ന് തീരുമാനമെടുക്കുന്നത് ആരാണ്? സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ, കടബാധ്യതകളില്‍ പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതെന്തുകൊണ്ടണ്ട് എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു?


ഇന്ന് എവിടെ പള്ളിയുണ്ടേണ്ടാ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേര്‍ച്ചപെട്ടികളും കല്‍വിളക്കുകളും സ്വര്‍ണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രകളിലൂടെയും പെരുന്നാള്‍ ആഘോഷങ്ങളുടെയും വെടിക്കെട്ടുകളുടെയും മാസ്മരികതയില്‍ സായൂജ്യമടയാന്‍ ശ്രമിക്കുന്നു, പുതുപുത്തന്‍ ആധ്യാത്മികത.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago