ഭക്ഷ്യ വിഷബാധ: ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി
ഇരിട്ടി: വിളക്കോട് ഗവ. യു.പി സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ശക്തമായ തലവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഇവര്‍ മേഖലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ആരോഗ്യ വകുപ്പും പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അടക്കമുള്ളവരും സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂളിലെ ഭക്ഷണത്തില്‍ നിന്നോ വെള്ളത്തില്‍ നിന്നോ അല്ല ഭക്ഷ്യ വിഷബാധയുണ്ടായതെന്ന നിഗമനത്തിലാണ് ഇവര്‍. ഇതുകാരണം ഇന്നലെ 82ഓളം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയില്ല. 61ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചക്ക് ശേഷമാണ് വിദ്യാര്‍ഥികളില്‍ തലവേദന അടക്കമുള്ള അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങിയത്. പിന്നീടിത് മേഖലയിലെ പല കുട്ടികളിലും കണ്ടുതുടങ്ങി.
തലവേദനക്ക് പുറമേ ഛര്‍ദ്ദിയും വയറിളക്കവും കണ്ടുതുടങ്ങിയതോടെ പലരും സ്ഥലത്തെ ആശുപത്രികള്‍ ചികിത്സ തേടി. ഗുരുതരമല്ലാത്തതിനാല്‍ പലരും വീടുകളിലേക്ക് മടങ്ങുകയായിരുന്നു. നാലുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശങ്ങളില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന മത്തി പോലുള്ള മത്സ്യങ്ങളില്‍ നിന്നാണോ വിഷബാധയുണ്ടായതെന്നു സംശയിക്കുന്നതായി മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫും മുഴക്കുന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ കൃഷ്ണനും പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കുട്ടികളെ നിരീക്ഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."