നീലഗിരിയില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം
ഗൂഡല്ലൂര്‍: നീലഗിരി ജില്ലാ റോഡ് സുരക്ഷാകമ്മിറ്റി നീലഗിരി റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി.
ജില്ലയിലെ ദേശീയ സംസ്ഥാന പാതകളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലും, കല്ലട്ടി ചുരത്തിലൂടെ മസിനഗുഡി മുതല്‍ തലകുന്തവരെ 20 കി.മീ.വേഗതയിലും ജില്ലാറോഡുകളില്‍ 30 കി.മീറ്ററിലും, ഊട്ടി കൂനൂര്‍ ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റി റോഡുകളില്‍ 20 കിലോമീറ്റര്‍ വേഗതയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഹൈവേ വകുപ്പ് എന്‍ജിനീയര്‍മാര്‍, ജില്ലാപൊലിസ് സൂപ്രണ്ട്, മോട്ടോര്‍ വാഹനവകുപ്പ് ഓഫിസര്‍ എന്നിവരുടെ ശുപാര്‍ശപ്രകാരമാണ് വേഗതയ്ക്കുള്ള നിശ്ചിത പട്ടിക തയാറാക്കിയത്.
പലതരം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സമിതി ഈ നിഗമനത്തിലെത്തിയത്. ജില്ലാ ഗസറ്റില്‍ പരസ്യപ്പെടുത്തിയ ശേഷം വിവിധ സ്ഥലങ്ങളില്‍ വേഗനിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഹൈവേ അതോറിറ്റിയെയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."