ഇതിഹാസത്തെ അട്ടിമറിച്ച് സ്കൂളിങിന്റെ അത്ഭുത പ്രകടനം
റിയോ ഡി ജനീറോ: നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്സിന് റിയോ ഒളിംപിക്സില്‍ അഞ്ചാം സ്വര്‍ണമില്ല. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 51.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടാനേ ഫെല്‍പ്സന് സാധിച്ചുള്ളൂ. സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങ് ഒളിംപിക് റെക്കോര്‍ഡോടെ ഈയിനത്തില്‍ സ്വര്‍ണം നേടി.
50.39 സെക്കന്‍ഡിലാണ് കൂളിങ് ഫിനിഷ ്ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസും ഹംഗറിയുടെ ലാസിയോ ചെക്കും ഫെല്‍പ്സിനൊപ്പം 51.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. അതേസമയം ഫെല്‍പ്സിന്റെ മൊത്തം ഒളിംപിക് മെഡല്‍ നേട്ടം 27 ആയി. റിയോ ഒളിംപിക്സില്‍ ഫെല്‍പ്സിന്റെ അവസാന മത്സരമായിരുന്നു 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ.
താരം സ്വര്‍ണം നേടുമെന്നായിരുന്നു പ്രചനങ്ങള്. സൂപ്പര്‍ താരങ്ങളായ ലേ ക്ലോസും ലാസിയോ ചെക്കിനും ഈയിനത്തില്‍ സാധ്യത കല്പ്പിച്ചിരുന്നു. എന്നാല്‍ സ്കൂളിങ് അത്ഭുത പ്രകടനത്തോടെ മൂവരെയും അമ്പരപ്പിച്ചു. ഫെല്‍പ്സിന് എത്തിപ്പിടിക്കാവുന്നതിലും വേഗത്തിലാണ് സ്കൂളിങ് ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."