മിഴി തുറക്കാതെ ഗൂഡല്ലൂരിലെ സിഗ്നല്‍ സംവിധാനം
ഗൂഡല്ലൂര്‍: ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഗൂഡല്ലൂര്‍ നഗരത്തില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ ഇനിയും പ്രവര്‍ത്തനമാരംഭിച്ചില്ല.
സുല്‍ത്താന്‍ ബത്തേരി, മൈസൂരു, ഊട്ടി, കോഴിക്കോട് റോഡുകളെ ബന്ധിപ്പിക്കുന്ന ഗൂഡല്ലൂര്‍ ചുങ്കത്താണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
റോഡിന് വീതിയില്ലാത്തതും വാഹനപ്പെരുപ്പവുമാണ് നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം.
കൂടാതെ ഗൂഡല്ലൂര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയില്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ കഴിയാത്തതിനാല്‍ റോഡരികില്‍ ബസുകള്‍ പാര്‍ക്കു ചെയ്യുന്നതും ചുങ്കത്ത് ഗതാഗതകുരുക്കിന്റെ കാരണമാണ്.
ഇതിന് പരിഹാരമാകാന്‍ നാലു സിഗ്നല്‍ ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെന്നല്ലാതെ ഇതുവരെ ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമമായിട്ടില്ല.
സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."