HOME
DETAILS
MAL
കാലവര്‍ഷക്കെടുതി; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു
backup
October 30 2017 | 20:10 PM
ഊട്ടി: നീലഗിരിയില്‍ വടക്കു കിഴക്കന്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാഷനല്‍ ഹൈവെ ഡിപ്പാര്‍ട്ട്മെന്റ് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളെ അപേക്ഷിച്ച് ഊട്ടി, കൂന്നൂര് താലൂക്കുകളിലാണ് കൂടുതല്‍ മഴക്കെടുതിയുണ്ടാകുന്നത്.
നടപടികളുടെ ഭാഗമായി ഊട്ടി, കുന്നൂര്, ബര്‍ളിയാര്‍ എന്നിവിടങ്ങളില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മണ്ണുമാന്തി യന്ത്രവും മരങ്ങള്‍ വെട്ടിമാറ്റാനുള്ള യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. കൂടാതെ മണ്ണിടിച്ചില്‍ തടയാന്‍ രണ്ടായിരം മണല്‍ ചാക്കുകള്‍, 40 താല്കാലിക തൊഴിലാളികളേയും നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."