ബസ് ജീവനക്കാരനെ ആളു മാറി മര്‍ദിച്ച സംഭവം: തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി
മേപ്പാടി: കല്‍പ്പറ്റ- വടുവന്‍ചാല്‍ റൂട്ടില്‍ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കണ്ടക്ടറെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
കല്‍പ്പറ്റ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസിലെ കണ്ടക്ടര്‍ സജീറിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വടുവഞ്ചാല്‍ സ്വദേശികളായ അഖില്‍, അനീഷ്, മണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അതേസമയം സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു.
പണിമുടക്ക് കാരണം വിദ്യാര്‍ഥികളെയും അധ്യാപകരുമടക്കം പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസ് നടത്തിയില്ലെന്ന് പരാതിയുണ്ട്.
സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വിസ് നടത്തുന്ന റൂട്ടായതിനാല്‍ സമരം ജനങ്ങളെ ഏറെ വലച്ചു. സ്വകാര്യ മെഡിക്കല്‍ കോളജിലേക്കുള്ള ആളുകള്‍ വാഹനങ്ങള്‍ ലഭിക്കാതെ പ്രയാസപ്പെടുകയും ചെയ്തു.
സാധാരണ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയും സമാന്തര സര്‍വിസ് നടത്തിയ ജീപ്പുകളും മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്രയമായത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസുകള്‍ നത്താതിരുന്നത് യാത്രക്കാരെ ഏറെ വലച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആളുമാറി സജീറിനെ മര്‍ദിച്ചത്.
ഗുരുതരമായി പരുക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തിലെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ മേപ്പാടി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."