സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: അംഗത്വ രജിസ്ട്രേഷന് നവംബര്‍ 10 വരെ
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള അംഗത്വ രജിസ്ട്രേഷന് നവംബര്‍ 10 വരെ നീട്ടിയതായി ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലയിലെ അക്ഷയ, കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങള്‍ മുഖേന അപേക്ഷിക്കാം. മഞ്ഞ, പിങ്ക് നിറമുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മറ്റു വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടാതെ തന്നെ അപേക്ഷിക്കാം. മറ്റ് അര്‍ഹരായ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അക്ഷയ, കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും തൊഴില്‍ വിഭാഗം, മറ്റ് അര്‍ഹതാ വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും ഹാജരാക്കണം.
രജിസ്ട്രേഷന് കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രം കേന്ദ്രത്തിലെത്തിയാല്‍ മതിയാകും.
രജിസ്ട്രേഷന് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."