'ലീഡ് ടു ലീഡര്‍ഷിപ്' എസ്.വൈ.എസ് ജില്ലാ സംഗമം കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: 'ലീഡ് ടു ലീഡര്‍ഷിപ്' എസ്.വൈ.എസ് ജില്ലാ സംഗമം കല്‍പ്പറ്റയില്‍ നവംബര്‍ ആറിന് നടക്കും.
സംഘടന ശാക്തീകരണം, ആദര്‍ശ പ്രചരണം, മീലാദ് കാംപെയിന്‍, പ്രസിദ്ധീകരണ സന്ദേശം എന്നിവയുടെ ആലോചനക്കും ആസൂത്രണത്തിനും വേണ്ടിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
സമസ്ത കാര്യാലയത്തില്‍ നടക്കുന്ന സംഗമത്തില്‍ മേഖലാ, ശാഖാ കമ്മിറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് പങ്കെടുക്കേണ്ടത്.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. ഇതോട് അനുബന്ധിച്ച് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി.
എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഇ.പി മുഹമ്മദലി ഹാജി, കെ.സി.കെ തങ്ങള്‍, കെ മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, എടപ്പാറ കുഞ്ഞമ്മദ്, സി.പി ഹാരിസ് ബാഖവി, കുഞ്ഞമ്മദ് കൈതക്കല്‍, കുഞ്ഞിമുഹമ്മദ് ദാരിമി, ടി.കെ അബൂബക്കര്‍ മൗലവി, സി അബ്ദുല്‍ഖാദര്‍ മടക്കിമല, ഹാരിസ് ബനാന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."