വയനാട് സമ്പൂര്‍ണ ഇ-ഗവേണന്‍സ് ജില്ലയായി
കല്‍പ്പറ്റ: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്റ്റ് വെയര്‍ മുഖേന വസ്തു നികുതി അടക്കുന്നതിനുള്ള ഇ-പെയ്‌മെന്റ് സംവിധാനം എല്ലാ പഞ്ചായത്തുകളിലും നൂറ് ശതമാനം നടപ്പിലാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ബ്ലോക്ക്ജില്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗ നടപടികള്‍ സകര്‍മ വഴിയും എല്ലാ പഞ്ചായത്തുകളിലും കെട്ടിട നിര്‍മാണ പെര്‍മിറ്റ് സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈന്‍ വഴിയും നടപ്പിലാക്കിയതിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.മൂന്ന് മാസം കൊണ്ട് ഈ സോഫ്റ്റ് വെയറുകളിലൂടെ ജില്ലയിലെ 23 പഞ്ചായത്തുകളിലും നാലു ബ്ലോക്കുകളിലും, ജില്ലാ പഞ്ചായത്തിലുമായി ആകെ 830 പഞ്ചായത്ത് യോഗങ്ങളും 2903 കെട്ടിട നിര്‍മാണ പെര്‍മിറ്റുകളും അനുവദിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി.
മേരിക്കുട്ടി, വി.കെ ബാലന്‍, ഷൗക്കത്തലി, രാജു, സുഭദ്രാ നായര്‍, പി.സി മജീദ്, ഡയറക്ടര്‍ ബെന്നി ജോസഫ്, പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."