HOME
DETAILS
MAL
വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍
backup
October 30 2017 | 20:10 PM
പാറശാല: 2017 ലെ ഒന്നാം ഓണത്തിന് മുന്‍ വൈരാഗ്യത്തില്‍ അമരവിള തട്ടാര ക്കോണം ആര്‍.സി തെരുവില്‍ മര്യദാസിന്റെ മകന്‍ സുജിനെ (27) ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാറശാല പൊലിസ് അറസ്റ്റ് ചെയ്തു. അമരവിള ആശാരിവിള മുള്ളരിവിളയില്‍ ആറുകാല്‍പുര പുത്തന്‍വീട്ടില്‍ രാഘവന്റെ മകന്‍ ചക്ക ജയന്‍ എന്ന് വിളിയ്ക്കുന്ന ജയകുമാറിനെ (44) ആണ് പൊലിസ് അറസ്റ്റ് ചെയ്തത്.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ സുജിന്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ പാറശാല സി.ഐ ജി.ബിനു , എസ്.ഐ.വിനീഷ് , പൊലീസുകാരായ അരുണ്‍ , ബിജു , അനീഷ് എന്നിവര്‍ ചേര്‍ന്ന് അമരവിളയില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."