കച്ചവടത്തില്‍ വന്‍ അഴിമതി: മനോജ് കടകംപള്ളി
കൊല്ലം: കാഷ്യു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പ് കച്ചവടത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ഈ മാസം 25ന് നടന്ന ടെന്‍ണ്ടറിലൂടെ നിലവിലുള്ള വിലയേക്കാള്‍ 50 വരെ വിലകുറച്ചാണ് പരിപ്പ് വില്‍പന നടത്തിയിരിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ മനോജ് കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിലൂടെ 68 ലക്ഷം രൂപയുടെ നഷ്ടം കോര്‍പ്പറേഷന് ഉണ്ടായിട്ടുണ്ട്. വിവിധ ഗ്രേഡിലുള്ള 1880 ടിന്‍ പരിപ്പാണ് വില്പന നടത്തിയത് (ഒരു ടിന്‍ 11.340 ). 74 ലക്ഷം രൂപയ്ക്കാണ് ഇത്രയും പരിപ്പ് വില്പന നടത്തിയിരിക്കുന്നത്. ഒക്‌ടോബര്‍ 4 ലെ വിലയേക്കാളും കാപെക്‌സ് നിലവില്‍ വില്ക്കുന്നതിനേക്കാളും 50 വരെ വിലകുറച്ചാണ് വില്‍പ്പന നടത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഗവണ്‍മെന്റ് അടിയന്തിരമായി തയ്യാറാകണം.
കോര്‍പ്പറേഷന്റെ നഷ്ടം ചിലര്‍ക്ക് ലാഭമായി മാറുകയാണ്. ആഭ്യന്തര - അന്താരാഷ്ട്ര വിപണിയില്‍ (ദീപാവലി-ക്രിസ്തുമസ്) ഏറ്റവും വിലകൂടി നില്‍ക്കുന്ന സമയത്താണ് വിലകുറച്ച് കച്ചവടം നടത്തിയിരിക്കുന്നതെന്ന് മനോജ് പറഞ്ഞു.
കഴിഞ്ഞമാസത്തെ പരിപ്പ് വില്പനയിലും 1.5 കോടിയില്‍പ്പരം രൂപയുടെ നഷ്ടം ഉണ്ടായി. കഴിഞ്ഞ 2 പ്രാവശ്യത്തെ പരിപ്പ് കച്ചവടങ്ങളില്‍ മാത്രം 2 കോടിയില്‍പരം രൂപയുടെ നഷ്ടം സ്ഥാപനത്തിന് ഉണ്ടായിട്ടുണ്ട്. ഇത് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കണം.
പരിപ്പിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ കണ്ടത് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ 14 ലക്ഷം രൂപയുടെ പരിപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതാണ്. ഇത് ഒളിച്ചു കടത്തുന്നതിനു വേണ്ടി സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ കുറെ കാലമായി നടന്നു വരുന്ന കാര്യമാണിത്. കോര്‍പ്പറേഷനില്‍ നാഥനില്ലാത്ത അവസ്ഥയാണ്. ആര്‍ക്കും എന്തും ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അടിമുടി അഴിമതിയാണെന്ന് മനോജ് പറഞ്ഞു.
പരിപ്പ് വില്പനയുടെ ടെന്‍ണ്ടര്‍ ഉപേക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് ഡയറക്ടര്‍ ബോര്‍ഡ് നടത്തുന്നത്. അതിനു വേണ്ടി കൂടിയാണ് പരിപ്പ് പുഴുവായി മാറ്റുന്ന പരിണാമ സിദ്ധാന്തം നടപ്പാക്കുന്നത്. മുന്‍കാലത്തെ പോലെ അഴിമതി നടത്തി മുന്നോട്ടു പോകുവാനാണു ഡയറക്ടര്‍ ബോര്‍ഡിന്റെ ഉദ്ദേശം. പണവും ഉണ്ടാക്കാം സി.ബി.ഐ-വിജിലന്‍സ് കേസുകള്‍ അട്ടിമറിയ്ക്കുകയും ചെയ്യാം.
പൊതുജനശ്രദ്ധ തിരിച്ചുവിടുവാന്‍ വേണ്ടി സ്ഥാപനം ലാഭത്തിലായി എന്ന് കള്ള പ്രചരണം നടത്തുന്നു. തൊഴിലാളികളുടെ 6 വര്‍ഷത്തെ ഗ്രാറ്റുവിറ്റി നല്‍കിയിട്ടില്ല. ഇ.എസ്.ഐയും പി.എഫും കുടിശികയാണ്. വ്യവസായത്തെയും തൊഴിലാളികളെക്കുറിച്ചും എല്ലാം അറിയുന്ന വകുപ്പുമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്ന് കടകംപള്ളി മനോജ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."