ജി.എസ്.ടി: സൂചനാ പണിമുടക്ക് നടത്തും
കൊല്ലം: ജി.എസ്.ടി വെബ്സൈറ്റ് പ്രവര്‍ത്തന തകരാറുകള്‍ പരിഹരിക്കുക, സങ്കീര്‍ണവും അശാസ്ത്രീയവുമായ നിലവിലുള്ള ചെയിന്‍ റിട്ടേണ്‍ സംവിധാനം നിര്‍ത്തലാക്കി ഒറ്റ റിട്ടേണ്‍ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ബുധനാഴ്ച കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും.
ജി.എസ്.ടി നിയമം നടപ്പാക്കി നാലു മാസം കഴിഞ്ഞിട്ടും തുടര്‍ച്ചയായി ഉണ്ടാകുന്ന വെബ്സൈറ്റ് തകരാറുകളും സങ്കീര്‍ണവും അശാസ്ത്രീയവുമായ റിട്ടേണ്‍ ഫോമുകളും കാരണം റിട്ടേണ്‍ സമര്‍പ്പണം സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്.
പ്രധാനമന്ത്രി, കേന്ദ്രസംസ്ഥാന ധനമന്ത്രിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. നവംബര്‍ 10നു ഗുവാഹത്തിയില്‍ ചേരുന്ന 23ാം ജി.എസ്.ടി കൗണ്‍സിലില്‍ ഈ വിഷയങ്ങള്‍ പരിഹാരം കാണമെന്നാണ് ആവശ്യമെന്നും അസോസിയേഷന് ജില്ലാ സെക്രട്ടറി എല്‍.ശിവദാസന്‍ പിള്ള, വൈസ് പ്രസിഡന്റ് എ.ദാനശീലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."