തോപ്രാംകുടിയില്‍ 30 ലക്ഷം മുടക്കി ബസ് ടെര്‍മിനല്‍
ചെറുതോണി: തോപ്രാംകുടിയില്‍ എം.എല്‍.എ ഫണ്ട് 30 ലക്ഷംരൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ബസ് ടെര്‍മിനലിന്റെ നിര്‍മ്മാണോദ്ഘാടനം റോഷി അഗസ്റ്റിന് എം.എല്‍.എ. നിര്‍വഹിച്ചു. നിലവില്‍ ബസ് സ്റ്റാന്‍ഡിന്റെ അഭാവംമൂലം തോപ്രാംകുടിയിലെ വിവിധ ജംഗ്ഷനുകളില്‍ നിന്നുമാണ് യാത്രക്കാര്‍ ബസ് കയറിയിരുന്നത്.
യാത്രക്കാര്‍ക്ക് ആവശ്യമായ സ്ഥലവും ബസുകള്‍ പാര്ക്ക്ചെയ്യുന്നതിനുള്ളസൗകര്യങ്ങളും ഇല്ലാതിരുന്നതിനാല്‍ ഏറെ അസൗകര്യം സൃഷ്ടിച്ചിരുന്നു.
ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാനാകുമെന്ന് എം.എല്‍.എ. പറഞ്ഞു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത്വൈസ് പ്രസിഡന്റ് സെലിന് കുഴിഞ്ഞാലില്‍, പഞ്ചായത്തംഗങ്ങളായ കെ.വി. ശെല്‍വം, ഉന്മേഷ്കെ.ജോസ്, ഷാജികിഴക്കേത്തോട്ടം, ബിനിമോള്തോമസ്, പ്രാദേശിക നേതാക്കളായറോണിയോ എബ്രഹാം, തങ്കച്ചന് കാരയ്ക്കാവയലില്‍, എം.കെ. പ്രിയന്, എബിതോമസ്, എബിന് കാഞ്ഞിരതറപ്പേല്, അജിത്ത്കളപ്പുരയ്ക്കല്, ജോര്‍ജ് അമ്പഴം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."