HOME
DETAILS

തൊടുപുഴ നഗരസഭയില്‍ വികസന പദ്ധതികള്‍; ആശ്രയ ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം നാളെ

  
backup
October 30 2017 | 21:10 PM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8


തൊടുപുഴ: നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നും നാളെയും നടക്കും. ശാന്തിതീരം പൊതുശ്മശാനത്തില്‍ സ്ഥാപിച്ച രണ്ടണ്ടാമത്തെ ഫര്‍ണസ് പി.ജെ.ജോസഫ് എംഎല്‍എയും ആശ്രയ ഭവന പദ്ധതി പ്രകാരം നിര്‍മിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും നിര്‍വഹിക്കും.
കേരളത്തിലാദ്യമായി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊടുപുഴ നഗരസഭ എല്ലാ വിധ സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ ദാനവുമാണ് നാളെ നടക്കുന്നത്. നഗരസഭ സൗജന്യമായി മുതലക്കോടം അണ്ണായിക്കണ്ണം പ്രദേശത്ത് അഞ്ച് സെന്റ് സ്ഥലം വീതം 9 കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നു.ഇവിടെ 70 ലക്ഷം രൂപ മുടക്കി കുടിവെള്ളം , ശുചിത്വ സംവിധാനം തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് കേരളപ്പിറവി ദിനത്തില്‍ രാവിലെ 11 ന് തുറന്ന് കൊടുക്കുന്നത്.
നഗരസഭയുടെ മറ്റൊര പദ്ധതിയായ തെരുവോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ നിര്‍വ്വഹിച്ചു
.തെരുവോര കച്ചവടക്കാരുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ടാണ് ആദ്യഘട്ടമെന്ന നിലയില്‍ 45 തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. ശാന്തിതീരം പൊതു ശ്മശാനത്തില്‍ രണ്ടാമത് സ്ഥാപിച്ച ഫര്‍ണ്ണസിന്റേയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും.ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷനാകും.
നാളെ നടക്കുന്ന ബഹു നില ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.നഗരസഭ സെക്രട്ടറി ടി.ജി. അജേഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരി, മുന്‍ ചെയര്‍മാന്മാരായ എ.എം. ഹാരിദ്, രാജീവ് പുഷ്പാംഗതന്‍, ബാബു പരമേശ്വരന്‍, കൗണ്‍സിലര്‍മാരായ പ്രൊഫ. ജെസി ആന്റണി,റിനി ജോഷി, സുമമോള്‍ സ്റ്റീഫന്‍, നിര്‍മ്മല ഷാജി, കെ.കെ.ആര്‍. റഷീദ്, ഡി.എം.സി ബിനു ആര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ. ജമീല വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജാഫര്‍ഖാന്‍ മുഹമ്മദ്, എം.എ കരീം, അഡ്വ. ജോസി ജേക്കബ്, മുഹമ്മദ് ഫൈസല്‍, കെ. സലീംകുമാര്‍ , പി.പി. അനില്‍കുമാര്‍, ടി.എസ്. രാജന്‍, അഡ്വ. ഷാജി തെങ്ങുംപിള്ളി , കെ.കെ. ഭാസ്‌കരന്‍, ഷാഹുല്‍ പള്ളത്ത്പറമ്പില്‍, കെ.ആര്‍ രജീഷ്, ബി.അജിത് കുമാര്‍, ജോസ് കോലടി, സംസാരിക്കും. പത്രസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍, കൗണ്‍സിലര്‍മാരായ പ്രൊഫ. ജെസി ആന്റണി, ആര്‍ ഹരി, രേണുക രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  16 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago