സിവില്‍ സ്റ്റേഷന്‍ പരിസരം തെരുവുനായ്ക്കള്‍ കൈയടക്കി; ജനങ്ങള്‍ ഭീതിയില്‍
കാഞ്ഞിരപ്പള്ളി: സിവില്‍ സ്റ്റേഷന്‍ പരിസരം തെരുവുനായ്ക്കള്‍ കൈയടക്കി വിലസുന്നു. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനില്‍ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കം എത്തുന്ന ഈ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിനു മുമ്പില്‍ നിന്നും കുരച്ചു കൊണ്ടു ആളുകളുടെ നേരെ പാഞ്ഞടുക്കുന്ന തെരുവുനായ്ക്കളെയും ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ഓടിയകലുന്ന പൊതുജനങ്ങളെയും നമുക്കു കാണാനാവും.
കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം തുടങ്ങി വിവിധ സ്ഥലങ്ങളിലെ ആതുരാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസര പ്രദേശങ്ങള്‍ തെരുവുനായ്ക്കളുടെ പിടിയിലാണ്. ഇവയുടെ പകല്‍ മയക്കത്തിനും അന്തിയുറക്കത്തിനുമെല്ലാം മിക്കവാറും തെരഞ്ഞെടുക്കുന്നതും സര്‍ക്കാര്‍ വക സ്ഥലങ്ങള്‍ തന്നെ. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശപ്രകാരമുള്ള റോഡരികിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ നിന്നും വലിച്ചെറിയപ്പെടുന്ന മാംസാവശിഷ്ടങ്ങളും മത്സ്യാവശിഷ്ടങ്ങളും ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് കവറുകള്‍ നടുറോഡിലേക്ക് വലിച്ചിഴച്ച് ഭക്ഷിക്കുന്ന കാഴ്ചയും മിക്കയിടങ്ങളിലും നിത്യസംഭവമായി മാറിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്കും തെരുവ് നായ്ക്കളുടെ വിലസല്‍ ഭീഷണിയായി മാറുകയും ചിലയിടങ്ങളില്‍ അപകടങ്ങളും പതിവാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി എത്രയും വേഗം തെരുവ് നായ്ക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും പൊതുജനങ്ങളെ രക്ഷിക്കുവാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് അെധികാരികളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."