അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു
ആനക്കര: തൃത്താല മുടവന്നൂര്‍ യുവജന വായനശാലയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ അവാര്‍ഡ് നേടിയവരെയും വിജയിച്ചവരെയും അനുമോദിച്ചു.
2017ലെ ഭീമ ബാലസാഹിത്യ അവാര്‍ഡ് നേടിയ കെ. രാജേന്ദ്രന്‍ (കൈരളി ന്യൂസ് ചീഫ് എഡിറ്റര്‍), കയര്‍ കേരളയുടെ ഏറ്റവും നല്ല റിപ്പോര്‍ട്ടര്‍ക്കുള്ള മാധ്യമ അവാര്‍ഡ് നേടിയ ടി.കെ ഹരീഷ് (റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍), ദേശാഭിമാനി അറിവരങ്ങ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ കവിതാലാപനത്തില്‍ പങ്കെടുക്കുകയും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തഷൈലജ നാരായണന്‍, പ്രശസ്ത ജൈവ കര്‍ഷകനും ആകാശവാണി വയലും വീടും ക്വിസില്‍ സംസ്ഥാന തലത്തില്‍ പാലക്കാട് ജില്ലക്ക് വേണ്ടി ഒന്നാം സ്ഥാനം നേടിയ എം. ബ്രഹ്മദത്തന്‍, സി.ഐ.ടി.യു ജില്ലാതല പോസ്റ്റര്‍ രചന മത്സരത്തില്‍ സമ്മാനം ലഭിച്ച ടി. സദാശിവന്‍ എന്നിവരെ അനുമോദിക്കുകയും, ദീര്‍ഘകാലം തപാല്‍ രംഗത്ത് മുടവന്നൂരില്‍ ജോലി ചെയ്ത ഉണ്ണികൃഷ്ണനെ ആദരിക്കുകയും ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സി.അംഗം വി.കെ ചന്ദ്രന്‍ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയായി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ദീപ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.വി ബിന്ദു, കെ.വി ഹിളര്‍, പഞ്ചായത്ത് മെമ്പര്‍ യു. ഗണപതി സംസാരിച്ചു. വായനശാല സെക്രട്ടറി പി. ദേവരാജ് സ്വാഗതവും, എം. ഉമാശങ്കര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സാംസ്‌കാരിക സന്ധ്യയില്‍ പാര്‍ത്ഥസാരഥി അവതരിപ്പിച്ച ഏകാംഗ നാടകവും കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."