HOME
DETAILS

വാളയാറിലേത് തമിഴ്‌നാട്ടില്‍ നിന്ന് തുരത്തുന്ന കൊമ്പന്മാരെന്ന്

  
backup
October 30 2017 | 21:10 PM

%e0%b4%b5%e0%b4%be%e0%b4%b3%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f


വാളയാര്‍: തമിഴ്‌നാട്ടില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും ജനജീവിതത്തിന് ഭീഷണിയായി സൈ്വരവിഹാരം നടത്തുന്ന കാട്ടുകൊമ്പന്മാരുടെ ശല്യത്തിന് തടയിടാന്‍ കുങ്കിയാനകളെയിറക്കിയതോടെ ഗത്യന്തരമില്ലാതെ കാട്ടാനകള്‍ തമിഴ്‌നാടതിര്‍ത്തിയായ വാളയാര്‍ വഴി പാലക്കാട്ടെത്തുന്നു. വാളയാര്‍ കാട്ടില്‍ നിന്ന് കാട്ടാനകള്‍ തമിഴ്‌നാട് ഭാഗത്തിറങ്ങിയാല്‍ ഉടനടി തമിഴ്‌നാട് വനംവകുപ്പ് കുങ്കിയാനകളെയുപയോഗിച്ച് അവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുകയാണ് പതിവ്. എന്നാല്‍ വീണ്ടും ഇവ എത്തുകയാണെങ്കില്‍ നേരത്തെയിറക്കിയതിലും ശക്തനായ കുങ്കിയാനകളെയുപയോഗിച്ച് ഭയപ്പെടുത്തി കാട്ടുകൊമ്പന്മാരെ തുരത്തി കാട്ടിലേക്കു കയറ്റും.
തമിഴ്‌നാടിന് ആനകളെ തുരത്താനുള്ള പ്രത്യേകം കിടങ്ങും മെച്ചപ്പെട്ട സൗരോര്‍ജ വേലി സംവിധാനവുമൊരുക്കിയിട്ടുണ്ട്. അവിടെ കൃഷി രീതികളിലും കര്‍ഷകര്‍ ക്രമീകരണം നടത്തിയിട്ടുള്ളതിനാല്‍ ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും തുരത്തുന്ന കാട്ടാനകള്‍ അതിര്‍ത്തി കടന്ന് നിവൃത്തിയില്ലാതെ കേരളത്തിലേക്കെത്തുകയാണെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം കേരളത്തിലെ വനംവകുപ്പും നിഷേധിക്കുന്നില്ലെങ്കിലും കാട്ടാനകളെ തുരത്തുന്ന കാര്യത്തില്‍ നിസ്സഹയാരാണ്.
കഴിഞ്ഞ കുറെ നാളുകളായി വാളയാര്‍, കഞ്ചിക്കോട്, മേഖലകളില്‍ പുതിയ കാട്ടാനകളെ കാണാന്‍ തുടങ്ങിയെന്നാണ് ഇവ തമിഴ്‌നാട്ടിലേതാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണമാവുന്നത്.
തമിഴ്‌നാട്ടില്‍ മാസങ്ങളോളം ഭീതി വിതച്ച ഒറ്റക്കൊമ്പന്‍ അടുത്തിടെ വാളയാര്‍, കഞ്ചിക്കോട് മേഖലയില്‍ ഭീതി വിതച്ചതാണ് വനം വകുപ്പിന്റെ നിഗനമത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ മാസങ്ങളായി വാളയാര്‍ കഞ്ചിക്കോട്, മലമ്പുഴ്, മുണ്ടൂര്‍, കോട്ടായി മേഖലകളില്‍ കാട്ടുകൊമ്പന്മാര്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയിട്ടും തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന കുങ്കിയാനകളെ ഉപയോഗിക്കാതെ തിരിച്ചുകൊണ്ടുപോയ സമീപനമാണ് വനംവകുപ്പ് കൈകൊണ്ടത്.
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുങ്കിയാനകളെ കൊണ്ടുവരുന്നതിന്റെ ചെലവ് ഭീമമായതിനാലാണ് കേരള വനംവകുപ്പ് ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുന്നത്. കേരളത്തില്‍ കാട്ടാനകളെ തുരത്താന്‍ പരിശീലനം ലഭിച്ച വിരലിലെണ്ണാവുന്ന നാട്ടാനകള്‍ മാത്രമാണുള്ളതാണ് വനംവകുപ്പിന്റെ ആശ്രയം. കാട്ടാനശല്യം തടയാനായി ജില്ലയില്‍ സൗരോര്‍ജ വേലിയോ കിടങ്ങു സംവിധാനമോ ഒരിടത്തും ഇല്ലാത്തതാണ് കാട്ടാനശല്യം അധികരിക്കാന്‍ കാരണമാവുന്നത്.
വനംവകുപ്പാകട്ടെ കാട്ടാനയിറങ്ങിയാല്‍ പടക്കം പൊട്ടിച്ച് കാടുകയറ്റാന്‍ പാടുപെടേണ്ട സ്ഥിതിയും ഇത്തരത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതുമൂലം ആനകള്‍ കൂടുതല്‍ അക്രമകാരികളാവുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജനവാസമേഖലകളിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചും വീടുകള്‍ക്ക് നാശം വരുത്തിയും ജനങ്ങളുടെ ജീവനപഹരിച്ചും സൈ്വരവിഹാരം നടത്തുന്ന കൊമ്പന്മാരെ കാടുകയറ്റി വിട്ടാലും നാലുകള്‍ കഴിഞ്ഞാല്‍ വീണ്ടുമെത്തുന്നത് വനംവകുപ്പിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ജില്ലയില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത കാട്ടാനശല്യം ഏറിയിരിക്കുന്നത് നേരത്തെ കഞ്ചിക്കോട്, വാളയാര്‍, റെയില്‍വേ പാതകളിലിറങ്ങിയിരുന്ന കാട്ടാനകളിപ്പോള്‍ ജനവാസമേഖലകളിലെ നിത്യ സന്ദര്‍ശകരായിരിക്കുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. വനംവകുപ്പിനാകട്ടെ കാട്ടാനകളെ തുരത്താന്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ നിസഹയരായ അവസ്ഥയിലും. ഇതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് വാളയാര്‍കാടുവഴി തമിഴ്‌കൊമ്പന്മാര്‍ പാലക്കാട്ടെ ജനവാസമേഖലയെ ഭീതിയിലാഴ്ത്തുന്നത്. ഇവിടുത്തെ കൊമ്പന്മാരെ തുരത്താന്‍ വയനാട്ടില്‍ നിന്നും കുങ്കിയാനകളെ തുരത്താന് കനിനുകാത്തുകഴിയുമ്പോഴാണ് വനംവകുപ്പിനെ വാള്‍മുനയില്‍ നിര്‍ത്തി അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലെ കൊമ്പന്മാരുടെ വിളയാട്ടം തുടരുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago