ബഹ്‌റിന്‍ കേരളീയ സമാജം സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് വീക്ക് സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റിന്‍ കേരളീയ സമാജം സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് വീക്ക് സംഘടിപ്പിക്കുന്നു. നവംബര്‍ 7 മുതല്‍ 12 വരെ വിവിധ ശാസ്ത്ര പരിപാടികള്‍ ഉണ്ടായിരിക്കും.
വിഖ്യാത ശാസ്ത്രജ്ഞ, മാഡം ക്യൂറിയുടെ ജന്മദിനമായ നവംബര്‍ ഏഴിന് നടക്കുന്ന പരിപാടിയില്‍ ഡോ.സാദിഖ് എം അല്‍ അലവി (കോളേജ് ഒഫ് അപ്ലെയ്ഡ് സ്റ്റഡീസ് ആന്‍ഡ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡീന്‍ യൂണിവേഴ്‌സിറ്റി ഒഫ് ബഹറിന്‍ ) , ഡോ:മുഹമ്മദ് സലിം അഖ്തര്‍ ,പ്രൊഫസര്‍ ഡിപ്പാര്‍ട്ട്‌മെന്‍ഡ് ഓഫ്‌കെമിസ്ട്രി, യൂണിവേഴ്‌സിറ്റി ഒഫ് ബഹറിന്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.
അന്നേ ദിവസം മാഡം ക്യൂറിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കും. നവംബര്‍ 8 ന് മാന്‍ ആന്‍ഡ് സ്‌പെയ്‌സ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിക്കും.
നവംബര്‍ 9 ന് അസ്‌ട്രോണൊമി ക്വിസ് സംഘടിപ്പിക്കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ഈ ക്വിസ് മത്സരത്തില്‍ മൂന്നു പേരടങ്ങിയ ടീമുകളാണ് പങ്കെടുക്കേണ്ടത്. നവംബര്‍ 11 ന് ശാസ്ത്ര സാങ്കേതിക പരിഷത്തിന്റെ പ്രമുഖ പ്രവര്‍ത്തകനും നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവും ആയ പ്രൊഫസര്‍ കെ.പാപ്പൂട്ടി ബേസിക് അസ്‌ട്രോണമിയെ കുറിച്ചുള്ള പ്രഭാഷണം നടത്തും.
നവംബര്‍ 12ന് ജോതിഷം ശാസ്ത്രമോ അന്ധവിശ്വാസമോ എന്ന വിഷയത്തില്‍ പ്രൊഫസര്‍ കെ.പാപ്പുട്ടി സംസാരിക്കും തുടര്‍ന്ന് ഈ വിഷയത്തില്‍ പൊതുചര്‍ച്ചയും നടക്കും.
ക്വിസ് പ്രോഗ്രാമിന് പങ്കെടുക്കുന്നവര്‍ നവംബര്‍ 5ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സയന്‍സ് ഫോറം കണ്‍വീനര്‍ രജിത സുനിലിനെ 33954248 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."