HOME
DETAILS
MAL
ഗുജറാത്ത് ദലിതരുടെ നരകം; ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം: ജിഗ്നേഷ് മേവാനി
backup
October 31 2017 | 03:10 AM
അഹ്മദാബാദ്: ഗുജറാത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് ഗുജറാത്ത് മോഡല്‍ വികസനം. സംസ്ഥാനം ദലിത വിഭാഗത്തിന്റെ നരകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ യാതൊരു തരത്തിലുള്ള ആനുകൂല്യവും ദലിത് വിഭാഗത്തിന് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. എന്നാല്‍, ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ പട്ടീദാര്‍ സമുദായം അടക്കമുള്ളവരുമായി യോജിച്ച് പോരാട്ടം നടത്തും. പട്ടീദാര്‍ സമുദായത്തിന്റെ ബി.ജെ.പി വിരുദ്ധതയാണ് അവരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും ജിഗ്നേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."