ബി.ജെ.പി മുഖ്യശത്രു; രാഹുലിനെ ഇപ്പോള്‍ ജനം അംഗീകരിക്കുന്നു: ശിവസേന
മുംബൈ: ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നു പ്രഖ്യാപിച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണു ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ പ്രസ്താവന.
കോണ്‍ഗ്രസിനെയും എന്‍.സി.പിയെയും എതിര്‍ക്കുന്നതിനു പകരം ബി.ജെ.പി ശിവസേനയെയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പിയാണു ഞങ്ങളുടെ മുഖ്യശത്രു.
ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാത്രമാണ് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് സംസാരിച്ച അദ്ദേഹം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയ്ക്കു കോണ്‍ഗ്രസ് ഉപാധ്യക്ഷനു മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും പറഞ്ഞു.
ജനങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നയാളാകണം നേതാവ്. 2014 മുതല്‍ രാഹുല്‍ ഗാന്ധിയില്‍ വ്യക്തമായ മാറ്റങ്ങളുണ്ട്. ഇപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുന്നു. അദ്ദേഹത്തെ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യം വന്നുതുടങ്ങിയെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."