HOME
DETAILS
MAL
ഹജ്ജ്: അടുത്തവര്‍ഷം മുതല്‍ കരിപ്പൂര്‍ വഴിയാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി
backup
August 13 2016 | 19:08 PM
തിരൂര്‍: അടുത്തവര്‍ഷം മുതല്‍ ഹജ്ജ് തീര്‍ഥാടനം കരിപ്പൂര്‍ വഴിയാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. യാത്രക്കാരില്‍ ഭൂരിപക്ഷവും മലപ്പുറം, കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന ലോ ഫ്ളോര്‍ ബസിന് പുറമേ പൊന്നാനിയില്‍ നിന്നും ലോ ഫ്ളോര്‍ ബസ് സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം 5000 ഹജ്ജ് വിസ വീതം ഘട്ടം ഘട്ടമായാണ് സഊദി എംബസി നല്‍കുന്നത്. ഇതുകാരണം ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."