HOME
DETAILS
MAL
ദീന്‍ദയാല്‍ ഉപാധ്യായയ്ക്ക് രണ്ടാം രാഷ്ട്രപിതാവിന്റെ സ്ഥാനം നല്കാന് ബി.ജെ.പി ശ്രമം: എ.കെ ആന്റണി
backup
October 31 2017 | 07:10 AM
തിരുവനന്തപുരം: ബി.ജെ.പിക്കാര്‍ ആര്.എസ്.എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇതിന്റെ ഭാഗമാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാഠപുസ്തകങ്ങളില്‍ ചരിത്രം മാറ്റി എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന കെ.പി.സി.സിയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ആന്റണി.
ദീന്‍ദയാല്‍ ഉപാധ്യായയ്ക്ക് രണ്ടാം രാഷ്ട്രപിതാവിന്റെ സ്ഥാനം നല്കാന് ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും ആന്റണി ആരോപിച്ചു. കോണ്‍ഗ്രസ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ആരുമായും സഹകരിക്കും. ഒറ്റയ്ക്ക് നില്‍ക്കണമെന്ന തലക്കനം കോണ്‍ഗ്രസ്സിനില്ലെന്നും എ.കെ ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."